KottayamLatest NewsKeralaNattuvarthaNews

ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രി​യു​ടെ സ്വ​ര്‍ണ പാ​ദ​സ​രം മോ​ഷ്ടി​ച്ചു: യുവാവ് റെ​യി​ല്‍വേ പൊ​ലീ​സിന്റെ പിടിയിൽ

ഉ​ത്ത​ര്‍പ്ര​ദേ​ശ് സ്വ​ദേ​ശി അ​ഭ​യ​രാ​ജ് സിം​ഗി(25)നെ​യാ​ണ് മം​ഗ​ലാ​പു​ര​ത്തു​നി​ന്നും കോ​ട്ട​യം റെ​യി​ല്‍വേ പൊ​ലീ​സ് പി​ടി​കൂ​ടിയ​ത്

കോ​ട്ട​യം: ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രി​യു​ടെ ഒ​ന്ന​ര പ​വ​ന്‍റെ സ്വ​ര്‍ണ പാ​ദ​സ​രം മോ​ഷ്ടി​ച്ച​യാ​ൾ പൊലീസ് പിടിയിൽ. ഉ​ത്ത​ര്‍പ്ര​ദേ​ശ് സ്വ​ദേ​ശി അ​ഭ​യ​രാ​ജ് സിം​ഗി(25)നെ​യാ​ണ് മം​ഗ​ലാ​പു​ര​ത്തു​നി​ന്നും കോ​ട്ട​യം റെ​യി​ല്‍വേ പൊ​ലീ​സ് പി​ടി​കൂ​ടിയ​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 27-നു ​നി​സാ​മു​ദീ​ന്‍ എ​ക്‌​സ്പ്ര​സി​ല്‍ കാ​യ​കു​ള​ത്തു​നി​ന്നു യാ​ത്ര ചെ​യ്ത ഓ​ച്ചി​റ സ്വ​ദേ​ശി​നി​യു​ടെ പാ​ദ​സ​ര​മാ​ണ് ഇ​യാ​ള്‍ പു​ല​ര്‍ച്ചെ മോ​ഷ്‌​ടി​ച്ചെ​ടു​ത്ത​ത്. തു​ട​ര്‍ന്ന്, കോ​ട്ട​യം റെ​യി​ല്‍വേ പൊ​ലീ​സി​ല്‍ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തിയെ പി​ടി​കൂടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നു മോ​ഷ്‌​ടി​ച്ച പാ​ദ​സ​രം പൊ​ലീ​സ് ക​ണ്ടെ​ടുത്തിട്ടുണ്ട്.

Read Also : വന്ദേഭാരത് എക്‌സ്പ്രസിന് നാളെ മുതൽ ചെങ്ങന്നൂരിലും സ്റ്റോപ്പ്: പുതിയ സമയം ഇങ്ങനെ

ഉ​ത്ത​ര്‍പ്ര​ദേ​ശി​ല്‍ നി​ന്നു വി​മാ​ന​ത്തി​ല്‍ നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി ഇ​ത്ത​ര​ത്തി​ലു​ള്ള മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി മു​ങ്ങു​ക​യാ​ണ് ഇ​യാ​ളു​ടെ പ​തി​വെ​ന്നും പ്ര​തി​ക്കെ​തി​രേ ഉ​ത്ത​ര്‍പ്ര​ദേ​ശി​ല്‍ സ​മാ​ന​മാ​യ ആ​റു കേ​സു​ക​ളു​ണ്ടെ​ന്നും റെ​യി​ല്‍വേ പൊ​ലീ​സ് പ​റ​ഞ്ഞു.

കോ​ട്ട​യം റെ​യി​ല്‍വേ പൊ​ലീ​സ് എ​സ്എ​ച്ച്ഒ റെ​ജി പി. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button