Latest NewsKeralaNews

വന്ദേഭാരത് എക്‌സ്പ്രസിന് നാളെ മുതൽ ചെങ്ങന്നൂരിലും സ്റ്റോപ്പ്: പുതിയ സമയം ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് എക്‌സ്പ്രസിന് നാളെ മുതൽ ചെങ്ങന്നൂരിലും സ്റ്റോപ്പ്. നിലവിൽ തൃശ്ശൂരിൽ ഒരു മിനിറ്റ് കൂടുതൽ സമയം നിർത്താനും തീരുമാനിച്ചു. ഇതേതുടർന്ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത് ഉൾപ്പെടെ ടൈംടേബിളിൽ മാറ്റമുണ്ട്.

തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെയാകും ഇനി മുതൽ വന്ദേഭരത് പുറപ്പെടുക. നിലവിൽ രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വന്ദേഭാരത് ഇനി മുതൽ രാവിലെ 5.15 ന് സർവീസ് ആരംഭിക്കും.

6.03 ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് 2 മിനിട്ട് ഇവിടെ നിർത്തിയിടും. ശേഷം 6.05 ന് കൊല്ലത്ത് നിന്നും പുറപ്പെട്ട് 6.53 ന് ചെങ്ങന്നൂരിൽ എത്തും. ചെങ്ങന്നൂരിൽ രണ്ട് മിനിറ്റ് നിർത്തിയ ശേഷം 6.55 ന് ഇവിടെ നിന്ന് യാത്ര തിരിക്കും. നേരത്തെ എത്തിയിരുന്ന സമയത്ത് തന്നെ വന്ദേഭാരത് കോട്ടയത്തും എറണാകുളത്തും എത്തും. ഇതിൽ മാറ്റമുണ്ടാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button