CricketLatest NewsNewsSports

ഇന്ത്യൻ വംശജയെ ജീവിതസഖിയാക്കാൻ ഓസീസ് ക്രിക്കറ്റ് താരം

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെൽ വിവാഹിതനാകുന്നു. ഇന്ത്യൻ വംശജയായ വിനി രാമനാണ് വധു. വിവാഹ നിശ്ചയം കഴിഞ്ഞതായി സോഷ്യൽ മീഡിയയിലൂടെയാണ് മാക്‌സ്‍വെൽ ആരാധകരെ അറിയിച്ചത്.

വിനി രാമനും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ബന്ധുക്കളുള്ള വിനി രാമൻ ജനിച്ചതും വളർന്നതും ഓസ്ട്രേലിയയിലാണ്. ഓസ്ട്രേലിയയിൽ ഫാർമസിസ്റ്റായി ജോലി നോക്കുകയാണ് വിനി. മാക്‌സ്‌വെലും വിനിയും 2017 മുതൽ പ്രണയത്തിലാണ്.

മുപ്പത്തൊന്നുകാരനായ മാക്‌സ്‌വെൽ ഓസ്ട്രേലിയയ്ക്കായി ഏഴു ടെസ്റ്റുകളും 110 ഏകദിനങ്ങളും 61 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐ പിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന്‍റെ താരമാണ് ഇത്തവണ മാക്‌സ്‌വെൽ.

https://www.instagram.com/p/B9Bu90ulUwy/?utm_source=ig_embed

shortlink

Post Your Comments


Back to top button