KeralaLatest NewsNews

പാക് നിര്‍മിത വെടിയുണ്ട കണ്ടെത്തിയ സംഭവം : അന്വേഷണത്തിന് പ്രത്യേക സംഘം : എന്തങ്കിലും വിവരം അറിയാവുന്നവര്‍ ഈ നമ്പറിലേയ്ക്ക് ബന്ധപ്പെടണമെന്ന് പൊലീസിന്റെ അറിയിപ്പ്

കൊല്ലം കുളത്തൂപ്പുഴയില്‍ പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം അന്വേഷിയ്ക്കാന്‍ പ്രത്യേക സംഘം. കുളത്തൂപ്പുഴ മുപ്പതടിപാലത്തിനു സമീപം ശനിയാഴ്ച ഉച്ചയോടെയാണ് 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്. വെടിയുണ്ടകള്‍ പൊതിഞ്ഞ മലയാള ദിനപത്രങ്ങള്‍ക്കൊപ്പം തമിഴ്‌നാട്ടിലെ ഒരു കോഴിഫാമിലെ വൈദ്യുതി ബില്ലും ലഭിച്ചിരുന്നു.

read also : പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം : നിര്‍ണായക വഴിത്തിരിവ് : സംഭവത്തില്‍ കോഴി ഫാം ഉടമയെ ചോദ്യം ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥര്‍

തുടര്‍ന്ന് ഫാമുടമയെ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ നിര്‍ണായക വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് വിവരം. വെടിയുണ്ടകളില്‍ 12 എണ്ണത്തില്‍ പാക്ക് സൈന്യത്തിനു വേണ്ടി ആയുധങ്ങള്‍ നിര്‍മിക്കുന്ന പാക്കിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയുടെ ചുരുക്കെഴുത്തായ പിഒഎഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ 9497904600 എന്ന നമ്പരില്‍ രഹസ്യമായി വിവരങ്ങള്‍ കൈമാറണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button