KeralaNattuvarthaLatest NewsNews

കാർ ഡിവൈഡറിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു : സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം : വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം കവടിയാറിൽ രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. വെള്ളയമ്പലം ഭാഗത്തേക്ക് വരികയായിരുന്ന മാരുതി ബലേനോ കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

Also read : അനധികൃതസ്വത്ത് സമ്പാദനം: ഒടുവിൽ വി.എസ്. ശിവകുമാറിന്റെ ബാങ്ക് ലോക്കര്‍ തുറന്നു

അമോദ്, ശബരി, നാഷ, അഭിദേവ്, സാനു എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കാറിടിച്ച് ഒരു ബൈക്ക് യാത്രികനും പരിക്കേറ്റു. മത്സരയോട്ടമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഒരു ബുള്ളറ്റും ഇവർക്കൊപ്പം തന്നെയുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കാറിലുണ്ടായിരുന്ന അഞ്ചിൽ നാല് പേർക്കും പ്രായപൂർത്തിയായിട്ടില്ലെന്നാണ് വിവരം. കാർ മ്യൂസിയം സ്റ്റേഷനിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button