Latest NewsIndia

പൊലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ സർക്കാർ

ഡല്‍ഹിയിലെ മുസ്ലിങ്ങളും ഹിന്ദുക്കളും പരസ്പരം പോരടിക്കുന്നവരല്ല. ' ഡല്‍ഹിക്കു മുന്നില്‍ രണ്ടു വഴികളാണുള്ളത്. ഒന്നുകില്‍ ഒരുമിച്ച്‌ നില്‍ക്കുക, അല്ലെങ്കില്‍ പരസ്പരം കൊന്ന് മൃതശരീരമെണ്ണുക

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കലാപകാരികളുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ ഡല്‍ഹി സര്‍ക്കാര്‍. രത്തന്‍ ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ഡല്‍ഹി നിയമസഭയിലാണ് കെജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ ദിവസം രത്തന്‍ ലാലിന്റെ കുടുംബത്തെ കെജ്രിവാള്‍ സന്ദര്‍ശിച്ചിരുന്നു.

വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയം അനുവദിക്കില്ലെന്നും ഡല്‍ഹിക്ക് പുറത്തുനിന്നുള്ളവരാണ് ആക്രമണം നടത്തിയതെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.ഡല്‍ഹിയിലെ മുസ്ലിങ്ങളും ഹിന്ദുക്കളും പരസ്പരം പോരടിക്കുന്നവരല്ല. ‘ ഡല്‍ഹിക്കു മുന്നില്‍ രണ്ടു വഴികളാണുള്ളത്. ഒന്നുകില്‍ ഒരുമിച്ച്‌ നില്‍ക്കുക, അല്ലെങ്കില്‍ പരസ്പരം കൊന്ന് മൃതശരീരമെണ്ണുക. പുതിയ ഡല്‍ഹി രൂപപ്പെടുത്തിയത് അക്രമത്താലല്ല,’അരവിന്ദ് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങളില്‍ റെയ്ഡ്

നേരത്തെ, രത്തന്‍ ലാലിന്റെ മരണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചനം അറിയിച്ചു. രത്തന്‍ ലാലിന്റെ ഭാര്യയ്ക്ക് അയച്ച കത്തിലൂടെയാണ് അമിത് ഷാ അനുശോചനം രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസമാണ് സിഎഎ വിരുദ്ധ കലാപത്തിനിടെ രത്തന്‍ലാല്‍ കൊലപ്പെട്ടത്. ആക്രമണത്തിനിടെ പരിക്കേറ്റ രത്തന്‍ ലാലിനെ ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് രത്തന്‍ ലാല്‍ കലാപകാരികളുടെ വെടിയേറ്റാണ് മരിച്ചതെന്ന് വ്യക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button