Latest NewsNewsBusiness

പെട്രോള്‍-ഡീസല്‍ വില താഴ്ന്നു

കൊച്ചി: കൊറോണ വൈറസ് വ്യാപനംമൂലം സമ്പദ്‌വ്യവസ്ഥ നിശ്ചലമായ ചൈനയില്‍ ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞത് രാജ്യാന്തര ക്രൂഡോയില്‍ വിലയെ താഴേക്ക് നയിക്കുന്നു. യു.എസ് ക്രൂഡ് വില ഇന്നലെ ബാരലിന് 1.07 ശതമാനം ഇടിഞ്ഞ് 50.88 ഡോളറിലെത്തി. തിങ്കളാഴ്ച മാത്രം വിലയില്‍ നാലു ശതമാനം ഇടിവുണ്ടായിരുന്നു.

ബ്രെന്റ് ക്രൂഡ് വില ഒരു ശതമാനം താഴ്ന്ന് 55.21 ഡോളറായി. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് ബ്രെന്റ് വില ബാരലിന് 70 ഡോളര്‍ കടന്നിരുന്നു. ഏറ്റവും വലിയ ഉപഭോഗ രാജ്യങ്ങളില്‍ ഒന്നായ ചൈനയിലേക്കുള്ള വിതരണം കുറഞ്ഞതാണ് എണ്ണ വിലയ്ക്ക് തിരിച്ചടിയാകുന്നത്. അതേസമയം,? രാജ്യാന്തര ക്രൂഡ് വില കുറഞ്ഞതും രൂപയുടെ മൂല്യം ഡോളറിനെതിരെ മെച്ചപ്പെട്ടതു വഴി ഇറക്കുമതി ചെലവ് താഴ്ന്നതും ഇന്ത്യയില്‍ പെട്രോള്‍,? ഡീസല്‍ വില അഞ്ചുമാസത്തെ താഴ്ചയില്‍ എത്താന്‍ സഹായകമായി.
കേരളത്തില്‍ (തിരുവനന്തപുരം) പെട്രോള്‍ വില ലിറ്രറിന് 75.45 രൂപയാണ്. ഡീസലിന് 69.71 രൂപ. കഴിഞ്ഞ രണ്ടു ദിവസമായി വിലയില്‍ മാറ്റമില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോള്‍ വിലയില്‍ കൂടിയത് ഏഴു പൈസ മാത്രമാണ്. ഡീസലിന് 17 പൈസ കുറയുകയും ചെയ്തു.

ഇന്ധനവില

പെട്രോള്‍ : ?75.45

ഡീസല്‍ : ?69.71

shortlink

Related Articles

Post Your Comments

Related Articles


Back to top button