KeralaLatest NewsNews

പിണറായിക്ക് പങ്കില്ല; ഇന്ദിരാഗാന്ധി സഹകരണാശുപത്രിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കോൺഗ്രസ് പാർട്ടിയിലെ ചിലർ;- വെളിപ്പെടുത്തലുകളുമായി കോൺഗ്രസ് നേതാവ്

തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണാശുപത്രിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കോൺഗ്രസ് പാർട്ടിയിലെ ചിലരാണെന്ന് വെളിപ്പെടുത്തലുകളുമായി കോൺഗ്രസ് നേതാവ് മമ്ബറം ദിവാകരന്‍. പിണറായി വിജയനും സി പി എമ്മിനും ഇതിൽ പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലർ കോണ്‍ഗ്രസിലെത്തി മന്ത്രിയും എം എല്‍ എ യും മന്ത്രിയുമൊക്കെയായി. എന്നാല്‍ ഒരു പെട്ടിക്കടപോലും തുറന്ന് രണ്ടാളുകള്‍ക്ക് ജോലി നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.

കുറിപ്പിന്റെ പൂർണരൂപം ചുവടെ

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഒരു നേഴ്സിനെ താൽക്കാലികമായി മിനിമം വേതനത്തിൽ നിയമിച്ചതിനെ വിമർശിച്ചു കൊണ്ടും മറ്റും പല കോണുകളിൽ നിന്നും മാദ്ധ്യമങ്ങൾ ബ്രേക്കിങ്ങ് ന്യൂസ് നൽകിയും പർവ്വതീകരിക്കുമ്പോൾഒന്നും അറിയാതെ എന്നെ തേജോവധം ചെയ്യുമ്പോൾ ഇങ്ങിനെ ഒരു തുറന്ന് പറച്ചിൽ അനിവാര്യമായിരിക്കുന്ന ‘

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ 28 വർഷത്തെ പ്രവർത്തന കാലയളവിൽ ഇ കാലത്ത് ഉണ്ടായത് പോലെ എനിക്ക് ഒരിക്കലും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല’നേഴ്സിങ്ങിന്റെ കാര്യത്തിലും മററ് നിയമനങ്ങളുടെ കാര്യത്തിലും പലരും എന്നെ സമീപിക്കാറുണ്ട്. കഴിയുന്ന സഹായങ്ങൾ ചെയ്ത് കൊടുക്കാറുമുണ്ട്. ആയിരക്കണക്കിന് നേഴ്സ് മാർക്ക് ജോലി വാങ്ങിക്കൊടുത്ത പാരമ്പര്യവും ഉണ്ട്. ഇന്ദിരാഗാന്ധി ആശുപത്രി കേരള സർക്കാറിന്റെ നിയന്ത്രണത്തിലുള്ളതും കോൺഗ്രസ്സും മുസ്ലീം ലീഗ് ഭരണസമിതി ഭരിച്ചു കൊണ്ടിരിക്കുന്നതുമാണ്.

നേഴ്സ് തസ്തികയിൽ ഒഴിവ് വന്നപ്പോൾ അവിടെ സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ നിന്നം പുണ്യ ശശിധരൻ എന്ന bsc ക്കാരി നേഴ്സിനെ HRമാനേജർ കുട്ടിയുടെ സർട്ടിഫിക്കറ്റം മറ്റും വിശദമായി പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ ഡയറക്ടർ ഇന്റർവ്യു നടത്തുകയും ജനറൽ മാനേജർക്ക് അടുത്ത ഭരണ സമിതി യോഗത്തിൽ നൽകാൻ ഏല്പിക്കുകയും ബോർഡ് യോഗത്തിൽ താല്ക്കാലിക അടിസ്ഥാനത്തിൽ മിനിമം വേതനം നൽകി നിയമിക്കുകയാണ് ഉണ്ടായത്.ഈ കുട്ടിയുടെ കുടു:ബ പശ്ചാത്തലം മനസ്സിക്കാൻ കണിച്ചാർ മണ്ഡലത്തിന്റെ പ്രസിഡണ്ട് അദ്ദേഹത്തിന്റെ ലറ്റർ പാഡിൽ കൊടുത്ത സ്വഭാവ സർട്ടിഫിക്കറ്റ് ഫയലിൽ വെക്കുകയും ചെയ്തിരുന്നു.

ഈ കുട്ടിക്ക് വിദേശത്ത് ജോലി ശരിയായത് കൊണ്ട് ഈ നേഴ്സ് ജനറൽ മാനേജർക്ക് രാജിക്കത്ത് നൽകുകയും ചെയ്ത് ‘രാജി വെച്ച വിവരം അറിഞ്ഞ് കൊണ്ട് മാത്രമാണ ചില ദുഷ്ടശക്തികൾ എന്നെ തോ ജോ വധം ചെയ്യാൻ ശ്രമിച്ചത് ‘ഇങ്ങിനെയുള്ള നിയമനങ്ങളിൽ ഇപാർശ കത്ത് പോലും വാങ്ങുന്നത് തന്നെ നിയമവിരുദ്ധമാണ്. ആശ്ചപത്രിയിൽ എല്ലാ പാർട്ടികളിൽ പെട്ടവരും വരാറുണ്ട് ‘രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങൾ ചെയ്യന്നത് നിലവിലുള്ള നിയമന ചട്ടം പ്രകാരം കുറ്റമാണ്.

57 വർഷമായി കോൺഗ്രസ്സിൽ പ്രവർത്തിച്ചു വരുന്ന ഒരാളാണ് ഞാൻ.നിരപരാധിയായ എന്നെ ഏഴ് വർഷം ശിക്ഷ വിധിച്ച് മൂന്ന് കൊല്ലവും എട്ട് മാസവും കണ്ണൂർ സെൻട്രൽ ജയിൽ കിടക്കുകയും നിരവധി കേസ്സുകളിൽ പ്രതിയാക്കി എന്നെ വേട്ടയാടുകയും ഭീകര പോലീസ് മർദ്ദനവും ഏറ്റവാങ്ങിയ ഒരു കോൺഗ്രസ്സ് പ്രവർത്തകനാണ്. ഞാൻ ‘ 1966 മുതൽ 2020 വരെ അമ്പത്തിനാല് കൊല്ലമായി ഇന്ദിരാഗാന്ധി ഉണ്ടാക്കിയ കോൺഗ്രസ്സ് ഐയിൽ പ്രവർത്തിച്ചു വരുന്നു. മരിക്കന്നത് വരെ കോൺഗ്രസ്സ് കാരനായി തുടരണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് നിരവധി വധ ശ്രമങ്ങൾ ഉണ്ടായപ്പോഴും ആയുസ്സിന്റെ ശക്തി കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത് ‘എന്റെ കൂടെ പ്രവർത്തിച്ച 25 ചെറുപ്പക്കാർ എനിക്ക് വേണ്ടിയും പ്രസ്ഥാനത്തിന് വേണ്ടിയും തങ്ങളുടെ തീവിതം ഹോമിച്ചവറുണ്ട്’ ആ രക്തസാക്ഷികളാണ് എന്റെ ഇന്നത്തെ ഊർജ്ജ്ഠ എന്നെ അറിയാവുന്നവർക്ക് എന്നെ അറിയാം.

അഞ്ച് ഏക്കർ സ്ഥലവും സ്വന്തമായി കെട്ടിടവും ഒക്കെ ഉള്ള ഒരു സഹകരണ സ്ഥാപനമാണ് ഇന്ദിരാഗാന്ധി.ഇത് തകർക്കാൻ കോൺഗ്രസ്സിൽ ചില കുറ്റിപ്പിരിവുകാർ തലശ്ശേരിയിലും പരിസരങ്ങളിൽ അലഞ്ഞ് നടക്കുന്നത് ഞാൻ കാണുന്ന മുണ്ട്.8000 രൂപയാണ് സർക്കാർ എനിക്ക് നൽകുന്ന വേതനം. മാസം ഫോണിന് 500 രൂപയും ‘ആശുപത്രിയിൽ ഒരു തൊഴിലാളി സംഘടന ഉണ്ട്. ഏതായാലും സത്യാവസ്ഥ മനസ്സിലാക്കി എന്നെ കല്ലെറിയുന്നത് നിർത്തുക തന്നെ വേണം.

ഒരു മെഡിക്കൽ കോളേജ് ഉണ്ടാക്കുവാൻ വേണ്ടി പാനൂരിൽ ഏക്കർ കണക്കിന് ഭുമി എടുക്കുകയും നിലവിലെ ആശുപത്രിയുടെ തൊട്ടടുത്ത് ഒരു ഏഴ് നില കെട്ടിടം പണിയുമ്പോഴും എല്ലാം പിന്നാലെ നടന്ന് കല്ലെറിയുന്ന കുറ്റിപ്പിരിവുകാർ ഇന്ദിരാഗാന്ധിയെ തകർത്തെ വിശ്രമമുള്ളൂ എന്ന പറഞ്ഞ് നടക്കുന്നത് കാണമ്പോൾ സങ്കടം തോന്നന്നു വക്കീലന്മാർക്ക് അപമാനമായ ഒരു കുരുടൻ വക്കീലും അദ്ധ്യാപകർക്ക് അപമാനമായ ഒരു പിരിവ് ആശാനുംഇ വ രൊക്കെയാണ് തലശ്ശേരിയുടെ ശാപം.

ഈ സ്ഥാപനത്തെ തകർക്കാൻ ഭരണം ഉണ്ടായിട്ടും CPM കാർ ഇത് വരെ ശ്രമിച്ചിട്ടില്ല.എന്നാൽ പിണറായി വിജയന് പരാതി ഒരു കല്ലാച്ചിയിലെ പ്രസീതയെക്കൊണ്ടും മററും നൽകി പിരിച്ചുവിടുന്നത് കാണാൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന കുറ്റിപ്പിരിവുകാരുടെ മോഹം നടക്കാതെ വന്നപ്പോൾ ഇതും ഇതിലപ്പുറവും നടക്കും. എന്ന് എനിക്കറിയാം

എന്തായാലും ഞാൻ മുന്നോട്ട് തന്നെ നടക്കും. വർത്തക സംഘം ഒട്ടകക്കൂട്ടങ്ങളുമായി നടക്കുമ്പോൾ നായകൾ കുരച്ചു കൊണ്ടിരിക്കും ഒട്ടകങ്ങൾ മുന്നോട്ട് തന്നെ പോകും. ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ്സിൽ ഇന്ദിരാഗാന്ധി മരിച്ചതിനു് ശേഷം വന്ന കോൺഗ്രസ്സ് ഐയിൽ കയറി നേതാവ് ചമയുന്നവരോട് എനിക്ക് പറയാനുള്ളത് ഏഴ് ചുവന്ന വളണ്ടിയർമാരുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ കൃഷ്ണപ്പിള്ള പോലും ഒളിവിൽ താമസിച്ച പിണറായിലെ ഒരു വീട്ടിലാണ് ഞാൻ മൂലം നക്ഷത്രത്തിൽ ജനിച്ചത് എന്ന് ഓർക്കുക. ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ ഞാൻ ഒരു കോൺഗ്രസ്സായി’ ഇന്നും ഞാൻ ഒരു കോൺഗ്രസ്സ് പ്രവ

ർത്തകൻ’ മരിക്കമ്പോൾ ഒരു ത്രിവണ്ണ് പതാക എന്റെ ദേഹത്തുണ്ടാവണം’ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം പ്രസംഗങ്ങളിലുണ്ടാവും.എന്നാൽ പ്രവർത്തിയിൽ ഉണ്ടാവാത്തവരെ ഞാൻ ഗൌനിക്കുന്നില്ല’ ഇന്ദിരാഗാന്ധിയെ ആരാധിക്കുന്നവരും നെഹറു കുടു:ബത്തെ അംഗീകരിക്കുന്നവരുടെയും ഒരു കൂട്ടായ്മ തലശ്ശേരിയിൽ ഉണ്ടാവാൻ പോവുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close