Latest NewsIndiaNews

വിവാഹിതനായ യുവാവിനെ കാമുകിക്കൊപ്പം കണ്ടു: ഭര്‍തൃസഹോദരനും നാട്ടുകാരും പിടികൂടി നഗ്‌നനാക്കി തെരുവിലൂടെ നടത്തിച്ചു

ആഗ്ര: വിവാഹിതനായ യുവാവിനെ കാമുകിയോടൊപ്പം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭര്‍തൃസഹോദരനും നാട്ടുകാരും പിടികൂടി നഗ്‌നനാക്കി തെരുവിലൂടെ നടത്തിച്ചു. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് സംഭവം. കാമുകിയുടെ ഭര്‍തൃസഹോദരന്റെ നേതൃത്വത്തിലാണ് യുവാവിനെ മര്‍ദ്ദിച്ചത്. നഗ്നനാക്കി മര്‍ദിച്ച് തെരുവിലൂടെ നടത്തിയതിന്റെ വീഡിയോയും സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നുണ്ട്.

രണ്ട് ഭാര്യമാരും മൂന്ന് കുട്ടികളുമുള്ള യുവാവിനെയാണ് മറ്റൊരു സ്ത്രീയുമായി കണ്ടെത്തിയത്. കാമുകിയുടെ ഭര്‍തൃ സഹോദരന്‍ ഇവര്‍ അടുത്തിടപഴകുന്നത് കണ്ടതോടെ ഇയാളും നാട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് നഗരത്തിലൂടെ ഇയാളെ നഗ്‌നനാക്കി നടത്തിക്കുകയും ഇതിന്റെ വീഡിയോ പകര്‍ത്തുകയുമായിരുന്നു.

സ്ത്രീയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു.കൂടാതെ യുവാവിനെ നഗ്‌നനാക്കി നടത്തിയതിനും മര്‍ദ്ദിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close