Latest NewsIndia

ക്ഷേത്രത്തിന് സമീപത്തു നിന്ന് സ്വര്‍ണ്ണ നാണയങ്ങളുടെ നിധി ശേഖരം കണ്ടെടുത്തു,1000-1200 കാലഘട്ടത്തിലേതെന്ന് നിഗമനം

തിരുച്ചിറപ്പള്ളി ; തിരുവാനൈക്കാവലിലെ ജംബുകേശ്വര ക്ഷേത്രത്തിന് സമീപം സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെത്തി. ക്ഷേത്രത്തിന് സമീപം കുഴി എടുക്കുന്നിതിനിടെയാണ് സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെത്തിയത്.1.716 കിലോഗ്രാം ഭാരമുള്ള 505 സ്വര്‍ണ്ണനാണയങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. പാത്രത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു നാണയങ്ങള്‍. 504 ചെറിയ നാണയങ്ങളും ഒരു വലിയ നാണയവുമായിരുന്നു പാത്രത്തില്‍ ഉണ്ടായിരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

ഡൽഹി കലാപം, കരുതലോടെ കോൽക്കത്ത പോലീസ്: സമൂഹ മാദ്ധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കി ബംഗാൾ സർക്കാർ

നാണയങ്ങളില്‍ അറബി ലിപിയില്‍ അക്ഷരങ്ങള്‍ പതിച്ചിട്ടുണ്ടെന്നും 1000-1200 കാലഘട്ടത്തിലെ നാണയങ്ങളാണെന്നും ക്ഷേത്രം അധികൃതര്‍ പറയുന്നു. കണ്ടെടുത്ത നാണയ ശേഖരങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ക്ഷേത്ര അധികൃതര്‍ പൊലീസിന് കൈമാറി. കണ്ടെടുത്ത പാത്രങ്ങളും നാണയങ്ങളും കൂടുതല്‍ അന്വേഷണത്തിനായി ഒരു ട്രഷറിയില്‍ സൂക്ഷിച്ചതായാണ് വിവരം

shortlink

Related Articles

Post Your Comments

Related Articles


Back to top button