Latest NewsNewsIndia

2000 രൂപയുടെ നോട്ട് നിരോധിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യമിങ്ങനെ

ഡല്‍ഹി : 2000 രൂപയുടെ നോട്ട് എസ്ബിഐ എടിഎമ്മുകളില്‍ നിന്നും ഇന്ത്യന്‍ ബാങ്ക് എടിഎമ്മുകളില്‍ പിന്‍വലിച്ചു എന്നവാര്‍ത്തകള്‍ വന്നതിന് പിന്നാലെ 2000 രൂപയുടെ നോട്ട് നിരോധിച്ചുഎന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. നോട്ടിന്റെ അച്ചടി കുറച്ചു എന്നല്ലാതെ നോട്ട് നിരോധിച്ചിട്ടില്ല എന്നാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

എന്നാല്‍ ബാങ്കുകള്‍ എ.ടി.എമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ മാറ്റുന്നതിന് നടപടി എടുത്തുതുടങ്ങി. മാര്‍ച്ച് 31നകം 2000 രൂപ നോട്ടുകള്‍ എ.ടി.എമ്മുകളില്‍ നിന്ന് പിന്‍വലിക്കണമെന്നാണ് മാനേജര്‍മാര്‍ക്ക് എസ്.ബി.ഐ നിര്‍ദേശിച്ചുണ്ട്. ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്നും മാര്‍ച്ച് ഒന്നിന് ശേഷവും 2000ത്തിന്റെ നോട്ടുകള്‍ ലഭിക്കില്ല. എ.ടി.എമ്മുകളില്‍ നിന്ന് ഇനി 500, 200, 100 രൂപ നോട്ടുകള്‍ മാത്രമായിരിക്കും ലഭിക്കുക. അതേസമയം, സി.ഡി.എമ്മുകളില്‍ 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് തടസമില്ല.

കഴിഞ്ഞ ഒരുമാസമായി ബാങ്കുകള്‍ ഈ നടപടിയുമായി മുന്നോട്ടുപോകുന്നുണ്ട്. 2000 രൂപ നോട്ട് ആവശ്യമുളളവര്‍ക്ക് അതത് ശാഖകളില്‍ മാത്രമായി ലഭ്യമാക്കാനുളള നടപടികളാണ് ബാങ്കുകള്‍ തുടരുന്നത്. ഈ വര്‍ഷം അവസാനത്തോടെ എല്ലാ എടിഎമ്മുകളും ഈ നിലയില്‍ പരിഷ്‌കരിക്കാനാണ് ബാങ്കുകള്‍ തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button