Latest NewsNewsIndia

കോവിഡ് 19: ക​പ്പ​ലി​ല്‍ കു​ടു​ങ്ങി​യ പൗ​ര​ന്മാ​രെ ര​ക്ഷി​ച്ച​തി​ന് മോദി സർക്കാരിനോട് ന​ന്ദി പ​റ​ഞ്ഞ് ശ്രീ​ല​ങ്ക​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ഹി​ന്ദ രാ​ജ​പ​ക്സെ

കൊ​ളം​ബോ: കോവിഡ് 19 രോ​ഗ​ഭീ​തി​യി​ല്‍ ജ​പ്പാ​നി​ലെ യോ​ക്കോ​ഹാ​മ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ക​പ്പ​ലി​ല്‍ കു​ടു​ങ്ങി​യ പൗ​ര​ന്മാ​രെ ര​ക്ഷി​ച്ച​തി​ന് മോദി സർക്കാരിനോട് ന​ന്ദി പ​റ​ഞ്ഞ് ശ്രീ​ല​ങ്ക​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ഹി​ന്ദ രാ​ജ​പ​ക്സെ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടും കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ടു​മാ​ണ് മ​ഹി​ന്ദ രാ​ജ​പ​ക്സെ ന​ന്ദി അ​റി​യി​ച്ച​ത്.

തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ഡ​യ​മ​ണ്ട് പ്രി​ന്‍​സ​സ് എ​ന്ന ക​പ്പ​ലി​ലാ​ണ് ഇ​വ​ര്‍ കു​ടു​ങ്ങി​ക്കി​ട​ന്ന​ത്.‌ വ്യാ​ഴാ​ഴ്ച​യാ​ണ് വിദേശികള്‍ ഉ​ള്‍​പെ​ടെ​യു​ള്ള സം​ഘ​ത്തെ ഡ​ല്‍​ഹി​യി​ലെ​ത്തി​ച്ച​ത്. ഇ​തി​ല്‍ 124 പേ​ര്‍ ഇ​ന്ത്യ​ക്കാ​രാ​ണ്. ര​ണ്ട് ശ്രീ​ല​ങ്ക​ക്കാ​രും നേ​പ്പാ​ള്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക, പെ​റു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ​നി​ന്നു​ള്ള​വ​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. നി​രീ​ക്ഷ​ണ​ത്തി​നാ​യി 14 ദി​വ​സം ഡ​ല്‍​ഹി​യി​ലെ ചാ​വ്‌​ല ഐ​ടി​ബി​പി ക്യാ​മ്ബി​ല്‍ ഇ​വ​രെ​യെ​ല്ലാം താ​മ​സി​പ്പി​ക്കും. കൊ​റോ​ണ രോ​ഗ​ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ഡ​യ​മ​ണ്ട് പ്രി​ന്‍​സ​സ് ക​പ്പ​ല്‍ ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് തു​റ​മു​ഖ​ത്തു ന​ങ്കൂ​ര​മി​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button