KeralaLatest NewsNews

രാസലീല എന്ന വാക്ക് മിണ്ടരുത്, കേസാവും, പരിവാര്‍ ഭടന്‍മാര്‍ രാത്രിയില്‍ വാളുമായി വന്ന് വീട്ടുവാതില്‍ക്കല്‍ മുട്ടുകയില്ലെന്ന് എന്താണ് ഉറപ്പ്? ; ജ്ഞാനപ്പാന വിവാദത്തില്‍ പ്രതികരണവുമായി അശോകന്‍ ചരുവില്‍

കോഴിക്കോട്: കവി പ്രഭാവര്‍മ്മക്ക് ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കുന്നതിനെ എതിര്‍ത്ത എതിര്‍ത്ത സംഘ്പരിവാര്‍ നിലപാടിനെതിരെ പ്രതികരണവുമായി എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. കൃഷ്ണന്റെ ആത്മസംഘര്‍ഷങ്ങള്‍ ആവിഷ്‌ക്കരിച്ചു എന്ന കുറ്റമാണത്രെ പ്രഭാവര്‍മ്മക്കും ‘ശ്യാമമാധവ’ത്തിനും എതിരായി സംഘപരിവാര്‍ ആരോപിച്ചിരിക്കുന്നത്. ദൈവത്തിന് ആത്മസംഘര്‍ഷമുണ്ടാവുമോ എന്നാണ് ‘നിഷ്‌ക്കളങ്കര്‍’ ചോദിക്കുന്നത്.

മനസ്സിന്‍ താലോലിച്ച് കള്ളക്കൃഷ്ണനെന്നൊന്നും വിളിച്ചു പോകരുത്. മണ്ണുവാരിത്തിന്നു, വെണ്ണകട്ടു, കുളക്കടവില്‍ ചെന്നു പെണ്ണുങ്ങളുടെ ഉടുചേല മോഷ്ടിച്ചു എന്നൊന്നും നാലാള്‍ കേള്‍ക്കേ പറയല്ലേ. രാസലീല എന്ന വാക്ക് മിണ്ടരുത്. കേസാവും. കോടതിയില്‍ പ്രതിക്കൂട്ടില്‍ കയറി നില്‍ക്കേണ്ടി വരുന്നത് പോട്ടെ. പരിവാര്‍ ഭടന്‍മാര്‍ രാത്രിയില്‍ വാളുമായി വന്ന് വീട്ടുവാതില്‍ക്കല്‍ മുട്ടുകയില്ലെന്ന് എന്താണ് ഉറപ്പ്?. സൂക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു.

‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനങ്ങള്‍’ എഴുതിയ കാസാന്ദ് സാക്കീസിനെതിരെ പണ്ട് മതയഥാസ്ഥിതികര്‍ ചാര്‍ത്തിയത്. കൃഷ്ണന്റെ അന്തര്‍ഗ്ഗതങ്ങളും മനോവ്യാപാരങ്ങളും ആത്മപരിശോധനയും ആവിഷ്‌ക്കരിക്കുന്നത് കുറ്റമാണെങ്കില്‍ ആ കേസില്‍ പ്രഭാവര്‍മ്മ മാത്രമല്ല പ്രതിപട്ടികയില്‍ വരിക. ഇന്ത്യയിലെ ഏതാണ്ട് എല്ലാ കവികളും ആഖ്യായികാകാരന്മാരും അതിലുള്‍പ്പെടും. ഒന്നും രണ്ടും പ്രതികള്‍ നിശ്ചയമായും വ്യാസമഹര്‍ഷിയും വാത്മീകിയുമായിരിക്കുമെന്നും അദേഹം ഫെയ്‌സ്ബുക്ക് കുറിപ്പൂലെ വ്യക്തമാക്കുന്നു.

 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആത്മസംഘർഷം എന്ന കുറ്റം

കൃഷ്ണൻ്റെ ആത്മസംഘർഷങ്ങൾ ആവിഷ്ക്കരിച്ചു എന്ന കുറ്റമാണത്രെ പ്രഭാവർമ്മക്കും “ശ്യാമമാധവ”ത്തിനും എതിരായി സംഘപരിവാർ ആരോപിച്ചിരിക്കുന്നത്. ദൈവത്തിന് ആത്മസംഘർഷമുണ്ടാവുമോ എന്നാണ് ‘നിഷ്ക്കളങ്കർ’ ചോദിക്കുന്നത്. ശ്യാമമാധവം കോടതിയിലെത്തിയിരിക്കുന്നു. വർമ്മക്ക് ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത് കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.

ആത്മസംഘർഷം എന്ന കുറ്റം തന്നെയാണ് “ക്രിസ്തുവിൻ്റെ അന്ത്യപ്രലോഭനങ്ങൾ” എഴുതിയ കാസാന്ദ് സാക്കീസിനെതിരെ പണ്ട് മതയഥാസ്ഥിതികർ ചാർത്തിയത്. കൃഷ്ണൻ്റെ അന്തർഗ്ഗതങ്ങളും മനോവ്യാപാരങ്ങളും ആത്മപരിശോധനയും ആവിഷ്ക്കരിക്കുന്നത് കുറ്റമാണെങ്കിൽ ആ കേസിൽ പ്രഭാവർമ്മ മാത്രമല്ല പ്രതിപട്ടികയിൽ വരിക. ഇന്ത്യയിലെ ഏതാണ്ട് എല്ലാ കവികളും ആഖ്യായികാകാരന്മാരും അതിലുൾപ്പെടും. ഒന്നും രണ്ടും പ്രതികൾ നിശ്ചയമായും വ്യാസമഹർഷിയും വാത്മീകിയുമായിരിക്കും. രാമനെ സീതയാൽ വിചാരണ ചെയ്തു വിമർശിച്ച പ്രിയപ്പെട്ട കുമാരനാശാൻ അതിലുൾപ്പെടതിരിക്കുന്നതെങ്ങനെ? നമ്മുടെ എഴുത്തച്ഛൻ രക്ഷപ്പെടുമോ? സൂക്ഷ്മ വ്യാഖ്യാനത്തിൽ പൂന്താനം? ജയദേവകവി? (വലിയ കുറ്റം. കഠിനശിക്ഷ ഉറപ്പ്) “ഇനി ഞാനുറങ്ങട്ടെ” എഴുതിയ പി.കെ.ബാലകൃഷ്ണൻ? “രണ്ടാമൂഴ”ത്തിന് എം.ടി?

ഭക്തരായ അമ്മമാരോട് ഒരു വാക്ക്:
മനസ്സിൻ താലോലിച്ച് കള്ളക്കൃഷ്ണനെന്നൊന്നും വിളിച്ചു പോകരുത്. മണ്ണുവാരിത്തിന്നു, വെണ്ണകട്ടു, കുളക്കടവിൽ ചെന്നു പെണ്ണുങ്ങളുടെ ഉടുചേല മോഷ്ടിച്ചു എന്നൊന്നും നാലാൾ കേൾക്കേ പറയല്ലേ. രാസലീല എന്ന വാക്ക് മിണ്ടരുത്. കേസാവും. കോടതിയിൽ പ്രതിക്കൂട്ടിൽ കയറി നിൽക്കേണ്ടി വരുന്നത് പോട്ടെ. പരിവാർ ഭടൻമാർ രാത്രിയിൽ വാളുമായി വന്ന് വീട്ടുവാതിൽക്കൽ മുട്ടുകയില്ലെന്ന് എന്താണ് ഉറപ്പ്?. സൂക്ഷിക്കണം.

അശോകൻ ചരുവിൽ

https://www.facebook.com/photo.php?fbid=3175997259090855&set=a.167496099941001&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button