Latest NewsNewsInternational

ഉത്തരകൊറിയയില്‍ കൊറോണ വൈറസ് ബാധിച്ച ഒരാളെ വെടിവെച്ചു കൊന്നു ; പുറത്ത് വരുന്ന വിവരങ്ങള്‍ ഇങ്ങനെ

ലോകരാജ്യങ്ങള്‍ക്ക് തന്നെ ഭീതി വിതച്ച് കോവിഡ്19 (കൊറോണ വൈറസ്) പടരുകയാണ്. നോവല്‍ കൊറോണ വൈറസ് ബാധ അപകടകരമായ രീതിയില്‍ പടരുന്നത് തടയാന്‍ കടുത്ത നടപടിയാണ് ഉത്തര കൊറിയ എടുക്കുന്നത്. ഇതിന്റെ ഭാഗമായി ഉത്തര കൊറിയയില്‍ ആദ്യമായി നോവല്‍ കൊറോണ വൈറസ് (കോവിഡ് 19) സ്ഥിരീകരിച്ചയാളെ വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ തലവന്‍ കിങ് ജോങ് ഉന്നിന്റെ ഉത്തരവ് പ്രകാരമാണ് ഈ നടപടിയെന്ന് ഐബിടി ടൈസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉത്തരകൊറിയയില്‍ പ്രവര്‍ത്തിക്കുന്ന പേരുവെളിപ്പെടുത്താനാകാത്ത ചില കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഈ വാര്‍ത്ത പുറത്തുവിടുന്നതെന്ന് അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കിങ് ജോങ് ഉന്‍ മടി കാണിക്കില്ലെന്ന് വ്യക്തമായതായും ഐബിടി ടൈംസ് റിപ്പോര്‍ട്ട് വിശദമാക്കുന്നു.

കഴിഞ്ഞ ആഴ്ച ആദ്യം കൊറോണ വൈറസ് ബാധയുള്ള ആളെ പൊതു കുളിയിടം സന്ദര്‍ശിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തിയതായാണ് പുറത്തി വരുന്ന വിവരം. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചൈന സന്ദര്‍ശനത്തിന് ശേഷം ഉത്തര കൊറിയയിലേക്ക് മടങ്ങിയെത്തിയ ആള്‍ക്ക് നേരെയാണ് നടപടിയെന്നാണ് വിവരം. രാജ്യത്ത് കൊറോണ ബാധിച്ച ഒരാള്‍ പോലുമില്ലെന്ന് തുടര്‍ച്ചയായി ഉത്തര കൊറിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 141 പേരെ ഇതിനോടകം പരിശോധിച്ച് വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button