KeralaLatest NewsNews

പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

തിരുവനന്തപുരം•കൂറുമാറ്റ നിരോധന നിയമ പ്രകാരം എറണാകുളം ജില്ലയിലെ കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് അംഗം സുജിത് ബേബിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി . ഭാസ്കരൻ അയോഗ്യനാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കുന്നതിനും 2020 ഫെബ്രുവരി 26 മുതൽ ആറ് വർഷത്തേയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിലെ ഏക പഞ്ചായത്ത് അംഗമാണ് സുജിത് ബേബി. കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ ജിഫിക്ക് എതിരെ 11.12.2018-ൽ നടന്ന അവിശ്വാസപ്രമേയ യോഗത്തിൽ നിന്നും വിട്ടു നിൽക്കാനാണ് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ഇദ്ദേഹത്തിന് വിപ്പ് നൽകിയിരുന്നത്. എന്നാൽ ഇദ്ദേഹം പ്രസ്തുത നിർദ്ദേശം ലംഘിക്കുകയും അവിശ്വാസപ്രമേയ യോഗത്തിൽ പങ്കെടുക്കുകയും അവിശ്വാസപ്രമേയത്തിനു അനുകൂലമായി എൽ.ഡി.എഫ്. അംഗങ്ങൾക്കൊപ്പം വോട്ട് ചെയ്യുകയും ഉണ്ടായി. ഇതിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ എറണാകുളം ഡി.സി.സി. പ്രസിഡന്റ് ടി.ജെ.വിനോദ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കമ്മീഷന്റെ ഈ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button