Latest NewsNewsIndia

തിരുവനന്തപുരം – കോയമ്പത്തൂര്‍ സര്‍വീസുമായി എയര്‍ഇന്ത്യ എക്സ്പ്രസ്

തിരുവനന്തപുരം•തിരുവനന്തപുരത്ത് നിന്ന് കോയമ്പത്തൂരിലേക്കും തിരിച്ചും വിമാനത്തില്‍ പറക്കാം. എയര്‍ ഇന്ത്യ എക്സ്പ്രസാണ് ഈ റൂട്ടില്‍ ആദ്യമായി വിമാനസര്‍വീസിന് തുടക്കമിട്ടിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് കോയമ്പത്തൂരിലെക്ക് ബുധന്‍, വെള്ളി ദിവസങ്ങളിലും, കോയമ്പത്തൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിലുമാണ് സര്‍വീസ്.

മാര്‍ച്ച്‌ 3 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്.

ബുധന്‍, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് രാവിലെ 11.55 ന് പുറപ്പെടുന്ന ഐഎക്സ് 013 വിമാനം ഉച്ചയ്ക്ക് 12.55 ന് കോയമ്പത്തൂരില്‍ എത്തിച്ചേരും.

ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാത്രി 10.50 ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുന്ന ഐഎക്സ് 014 വിമാനം രാത്രി 11.50 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

1,818 രൂപ മുതലാണ് പ്രാരംഭ ടിക്കറ്റ് നിരക്കുകള്‍. 25 കിലോഗ്രാം ബാഗേജും അനുവദിക്കുന്നുണ്ട്. ഈ വിമാനങ്ങളിലേക്കുള്ള മുന്‍‌കൂര്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button