Latest NewsNewsInternational

കൊറോണ വൈറസ് പടന്നുപിടിച്ച രാജ്യങ്ങൾ ഇവയാണ് : പട്ടികയുമായി ലോകാരോഗ്യ സംഘടന .

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ 2,800 പേരുടെ മരണക്കാരണമായി തീർന്നിട്ടുണ്ട് ഈ മാരക വൈറസ് .നിലവിൽ ഒരു ലക്ഷത്തിനടുത്ത് ആളുകൾക്ക് വൈറസ് ബാധയുണ്ടെന്നാണ് റിപ്പോർട്ട് .

 

ജനീവ : ചൈനയിലെ വുഹാൻ പ്രഭവകേന്ദ്രമായി ലോകമെമ്പാടും പടർന്നുപ്പിടിച്ച കോവിഡ് -19 വൈറസ് ഇതുവരെ എത്ര ലോകരാഷ്ട്രങ്ങളിൽ ഭീഷണിയായി തുടരുന്നു എന്നതിന്റെ പട്ടികയുമായി ലോകാരോഗ്യ സംഘടന .

അഫ്ഗാനിസ്ഥാൻ – 1

ഫെബ്രുവരി 24 നാണ് അഫ്ഗാനിസ്ഥാൻ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിൽ പൊതുജനാരോഗ്യ മന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അൾജീരിയ – 1

ഇറ്റലിയിൽ നിന്ന് ഫെബ്രുവരി 17 ന് അൾജീരിയയിൽ എത്തിയ 61 കാരനായ ഇറ്റാലിയൻ പൌരന്  കൊറോണ വൈറസ് ബാധ  സ്ഥിരീകരിച്ചു

ഓസ്‌ട്രേലിയ – 23

ജപ്പാനിലെ ഡയമണ്ട് പ്രിൻസസ് ക്രൂയിസ് കപ്പലിൽ നിന്ന് ഒഴിപ്പിച്ച നിരവധി യാത്രക്കാരെയും  ചേർത്ത് ഫെബ്രുവരി 28 വരെ 23 വൈറസ് കേസുകൾ ഓസ്‌ട്രേലിയ സ്ഥിരീകരിച്ചതായി ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചു.

ഓസ്ട്രിയ – 5

ഫെബ്രുവരി 25 ന് ഓസ്ട്രിയയിലും  കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ലോംബാർഡി പ്രവിശ്യയിൽ നിന്നും വന്ന രണ്ട് ഇറ്റലിക്കാർക്കാണ്  രോഗം പിടിപ്പെട്ടത്.

ബഹ്‌റൈൻ – 36

ഫെബ്രുവരി 28 ന് ബഹ്‌റൈനിൽ  രണ്ട് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത ഇതോടെ , മൊത്തം കൊറോണ വൈറസ് അണുബാധകരുടെ എണ്ണം 36 ആയി.

ബെൽജിയം – 1

ഫെബ്രുവരി 4 ന് വുഹാനിൽ നിന്ന് തിരിച്ചയച്ച ഒമ്പത് ബെൽജിയൻ പൗരന്മാരിൽ ഒരാൾക്ക് കൊറോണ ടെസ്റ്റ്  പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു .

ബ്രസീൽ – 1

ഈ മാസം ഇറ്റലിയിലേക്ക് പോയ 61 കാരനായ ബ്രസീലുകാരന് കൊറോണ വൈറസ് ബാധയുണ്ടെന്ന്  ഫെബ്രുവരി 26 ന് ബ്രസീൽ സർക്കാർ സ്ഥിരീകരിച്ചു. വടക്കൻ ഇറ്റലിയിലെ ലോംബാർഡി മേഖലയിൽ ബ്രസീലുകാരൻ രണ്ടാഴ്ച ചെലവഴിച്ചു. അവിടെ നിന്നാണ് പകർച്ചവ്യാധി പിടിപെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കംബോഡിയ – 1

കൊറോണ വൈറസിന്റെ ആദ്യ കേസ് ജനുവരി 27 ന് കംബോഡിയ സ്ഥിരീകരിച്ചു.തീരദേശ നഗരമായ സിഹനോ ക്വില്ലിലുള്ള  60 കാരനായ ചൈനീസ് പൗരനാണ് വൈറസ് ബാധയുണ്ടായതെന്ന് ആരോഗ്യമന്ത്രി മാം ബുൻഹെംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു .

കാനഡ – 12

ഫെബ്രുവരി 26 വരെ കൊറോണ വൈറസിന്റെ പന്ത്രണ്ട് കേസുകൾ കാനഡ സ്ഥിരീകരിച്ചു – ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യകളിലാണ് കേസുകൾ  ഭൂരിപക്ഷവും.

ചൈന – 79,354

ഫെബ്രുവരി 29 വരെ ചൈനയിലെ 79,251 പേർക്ക് വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു, അവരിൽ ഭൂരിഭാഗവും മധ്യ പ്രവിശ്യയായ ഹുബെയിലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2,744 പേർ മരിച്ചു.മക്കാവു നഗരം 10 കേസുകൾ സ്ഥിരീകരിച്ചു. രണ്ട് മരണങ്ങളടക്കം 93 കേസുകൾ ഹോങ്കോങ്ങിൽ റിപ്പോർട്ട് ചെയ്തു.

ക്രൊയേഷ്യ – 3

അടുത്തിടെ ഇറ്റലിയിൽ താമസിച്ച ഒരു യുവാവും സഹോദരനും ഉൾപ്പെടെ മൂന്ന് പേർക്ക്  വൈറസ് ബാധിച്ചു .ഫെബ്രുവരി 26 ന് ഇറ്റാലിയൻ നഗരമായ പാർമയിൽ ജോലി ചെയ്യുന്ന ഒരാളിൽ മൂന്നാമത്തെ കേസ് കണ്ടെത്തി.

ഡെൻമാർക്ക് – 1

വടക്കൻ ഇറ്റലിയിൽ നിന്നും അവധിക്കാലം കഴിഞ്ഞ് മടങ്ങിയ ഒരാൾക്ക് രോഗം പിടിപ്പെട്ടതായി  ഫെബ്രുവരി 27 ന് ഡെൻമാർക്ക് കൊറോണ സ്ഥിരീകരിച്ചു.

ഈജിപ്ത് – 1

കൊറോണ വൈറസ് ബാധിച്ചതായി ഈജിപ്തിലെ ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 14 ന് റിപ്പോർട്ട് ചെയ്തു. ആഫ്രിക്കയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ കേസാണിയിരുന്നു അത് .

എസ്റ്റോണിയ – 1

ഫെബ്രുവരി 27 ന് ഇറാനിൽ നിന്ന് മടങ്ങിയെത്തിയ എസ്റ്റോണിയൻ പൌരന് കൊറോണ വൈറസ് ബാധിച്ചതായി എസ്റ്റോണിയ  സ്ഥിരീകരിച്ചു.

ഫിൻ‌ലാൻ‌ഡ് – 2

ജനുവരി 29 ന് പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു ചൈനീസ് ടൂറിസ്റ്റ് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു.വുഹാനിൽ നിന്നുള്ള 32 കാരിയായ സ്ത്രീയായിരുന്നു രോഗി.

ഇറ്റലിയിലെ മിലാൻ സന്ദർശിച്ച ഒരു ഫിന്നിഷുകാരന് ഫെബ്രുവരി 26 നു രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട് .

ഫ്രാൻസ് – 57

ഫെബ്രുവരി 28 ന് 19 പുതിയ കേസുകൾ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഫ്രാൻസിലെ കൊറോണ വൈറസ് അണുബാധകാരുടെ  എണ്ണം 57 ആയി ഉയർന്നതായി ആരോഗ്യമന്ത്രി ഒലിവിയർ വെരൻ പറയുന്നു.ഫെബ്രുവരി പകുതിയോടെ ഫ്രാൻസിൽ 80 കാരനായ ചൈനീസ് ടൂറിസ്റ്റ് മരിച്ചു, 60 കാരനായ ഫ്രഞ്ചുകാരൻ ബുധനാഴ്ച മരിച്ചു, ഫ്രാൻസിലെ ഒരു ഫ്രഞ്ച് പൗരന്റെ ആദ്യത്തെ  മരണമായിരുന്നു അത് .

ജോർജിയ – 1

ഫെബ്രുവരി 26 ന് ഇറാനിൽ നിന്ന് യാത്ര ചെയ്യുകയും അയൽരാജ്യമായ അസർബൈജാനിൽ നിന്ന് അതിർത്തി കടക്കുകയും ചെയ്ത ഒരു പൗരനുമായി കൊറോണ വൈറസ് ബാധിച്ചതായി ജോർജിയ റിപ്പോർട്ട് ചെയ്തു.

ജർമ്മനി – 46

ഫെബ്രുവരി 28 വരെ ജർമ്മനിയിൽ കൊറോണ വൈറസ് കേസുകൾ 46 ആയി ഉയർന്നിട്ടുണ്ട്

ഗ്രീസ് – 3

ഇറ്റലിയിലെ മിലാനിൽ നിന്ന് മടങ്ങിയെത്തിയ 38 കാരിയായ സ്ത്രീ ഉൾപ്പെട്ട മൂന്നുപേർക്ക് രോഗമുള്ളതായി ഫെബ്രുവരി 26നു സ്ഥിരീകരണം

ഇന്ത്യ – 3

ഫെബ്രുവരി 3 ന് ഇന്ത്യയുടെ തെക്കൻ സംസ്ഥാനമായ കേരളത്തിൽ നിന്നും  കൊറോണ വൈറസിന്റെ മൂന്നാമത്തെ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു . മൂന്ന് പേരും വുഹാനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളാണ് .

ഇറാൻ – 388

കൊറോണ വൈറസ് കാരണം ഫെബ്രുവരി 28 വരെ മുപ്പത്തിനാല് പേർ ഇറാനിൽ  മരിച്ചതായി സ്ഥിരീകരിച്ചു. വൈറസ് രോഗബാധിതരുടെ എണ്ണം 388 ആണ്.

ഇറാഖ് – 7

ഫെബ്രുവരി 29 ലെ കണക്കനുസരിച്ച് ഇറാഖിൽ ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ രണ്ട് കേസുകൾ ബാഗ്ദാദിലും കിർക്കുക്കിലും സ്ഥിരീകരിച്ചു.

ഇസ്രായേൽ – 3

ഫെബ്രുവരി 27 ന്, ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക്  വൈറസ് ടെസ്റ്റ് പോസിറ്റീവ് ആയതാണ് ഇസ്രായേൽ റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ കേസ്. ജപ്പാനിലെ ഡയമണ്ട് പ്രിൻസസ് ക്രൂയിസ് കപ്പലിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരാണ് മുമ്പത്തെ രണ്ട് രോഗികൾ.

ഇറ്റലി – 650

ഫെബ്രുവരി 27 വരെ, ഇറ്റലിയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 650 ആണ്, ഇത് രാജ്യത്തിന്റെ വടക്ക് കേന്ദ്രീകരിച്ചാണ്. മരണസംഖ്യ ഇതുവരെ  17 ആയി.

ജപ്പാൻ – 210,  705

ഫെബ്രുവരി 27 വരെ യോകോഹാമയിൽ യാത്ര നിറുത്തിയ ഡയമണ്ട് പ്രിൻസസ് ക്രൂയിസ് കപ്പലിലെ 705 പേർക്ക്  വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു . കപ്പലിലുണ്ടായിരുന്ന നാല് വൃദ്ധർ മരിച്ചു.

ജപ്പാനിൽ ഇതുകൂടാതെ  അഞ്ച് മരണങ്ങൾ ഉൾപ്പെടെ ഫെബ്രുവരി 29 ലെ കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 210 ആണ്.

കുവൈറ്റ് – 45

ഫെബ്രുവരി 28 ന് രാജ്യത്ത് 45 കേസുകൾ സ്ഥിരീകരിച്ചതായി കുവൈത്തിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലെബനൻ – 3

ഫെബ്രുവരി 21 ന് ലെബനനിൽ കൊറോണ വൈറസിന്റെ ആദ്യ കേസ് സ്ഥിരീകരിച്ചു.ഫെബ്രുവരി 27 ന് ഇറാനിൽ നിന്ന് ഒരാൾ എത്തിയ മൂന്നാമത്തെ കേസ് രാജ്യം രജിസ്റ്റർ ചെയ്തു.

ലിത്വാനിയ – 1

ഇറ്റലിയുടെ വടക്കൻ നഗരമായ വെറോണ സന്ദർശനം കഴിഞ്ഞു ഈ ആഴ്ച തിരിച്ചെത്തിയ ഒരു സ്ത്രീക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് ലിത്വാനിയ സർക്കാർ റിപ്പോർട്ട് ചെയ്തു.

മലേഷ്യ – 24

ഫെബ്രുവരി 29 വരെ മലേഷ്യയിൽ 24  സ്ഥിരീകരിച്ച കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

നേപ്പാൾ – 1

വുഹാനിൽ നിന്ന് എത്തിയ 32 കാരനു  കൊറോണ വൈറസിന് ബാധിച്ചു .

നെതർലാന്റ്സ് – 2

ഫെബ്രുവരി 27 ന് നെതർലാൻഡിൽ  2 പേർക്ക് രോഗം കണ്ടെത്തിയതായി

ഡച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് ഹെൽത്ത് പ്രസ്താവനയിൽ പറഞ്ഞു,

നൈജീരിയ – 1

ഫെബ്രുവരി 28 ന് ലാഗോസിൽ ജോലി ചെയ്യുന്ന ഇറ്റാലിയൻ പൗരനു  വൈറസ് ബാധ സ്ഥിരീകരിച്ചതായി നൈജീരിയ റിപ്പോർട്ട് ചെയ്തു .

നോർത്ത് മാസിഡോണിയ – 1

ഫെബ്രുവരി 26 ന് ഇറ്റലിയിൽ നിന്ന് എത്തിയ ഒരു സ്ത്രീക്ക് രോഗബാധ

നോർവേ – 6

ഫെബ്രുവരി 28 ന് ഓസ്ലോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നേത്ര ക്ലിനിക്കിലെ ഒരു ജീവനക്കാരന് വൈറസ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നോർവേയിൽ  കൊറോണ വൈറസ് കേസുകളുടെ എണ്ണം ആറായി ഉയർന്നിട്ടുണ്ട്

ഒമാൻ -4

ഫെബ്രുവരി 29 വരെ രാജ്യത്ത് സ്ഥിരീകരിച്ച നാല് കൊറോണ വൈറസ് കേസുകൾ ഒമാനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേസുകളും ഇറാനുമായി  ബന്ധപ്പെട്ടതാണ് .

പാകിസ്ഥാൻ – 2

കൊറോണ വൈറസ് ബാധിച്ച ആദ്യത്തെ രണ്ട് കേസുകൾ ഫെബ്രുവരി 26 നാണ് പാകിസ്ഥാൻ ആരോഗ്യമന്ത്രി സഫർ മിർസ സ്ഥിരീകരിച്ചത്.

ഫിലിപ്പീൻസ് – 3

ഫെബ്രുവരി 5 ന് കൊറോണ വൈറസിന്റെ മൂന്നാമത്തെ കേസ് ഫിലിപ്പൈൻ ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

റൊമാനിയ – 1

ഫെബ്രുവരി 16 ന് റൊമാനിയ അതിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു.

റഷ്യ – 5

ജനുവരി 31 ന് റഷ്യയിൽ രണ്ട് കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ട് രോഗികളും ചൈനീസ് പൗരന്മാരായിരുന്നു  .

സിംഗപ്പൂർ – 93

ഫെബ്രുവരി 27 ലെ കണക്കനുസരിച്ച് സിംഗപ്പൂരിൽ 93 കേസുകളുണ്ട്.

ദക്ഷിണ കൊറിയ – 2,931

ഫെബ്രുവരി 29 ന് മാത്രം ദക്ഷിണ കൊറിയയിൽ 594 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ചൈനയ്ക്ക് കഴിഞ്ഞാൽ  ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇവിടെയാണ്

സ്പെയിൻ – 32

ഫെബ്രുവരി 28 വരെ മാഡ്രിഡ്, ബാഴ്‌സലോണ, കാസ്റ്റെല്ലൺ, ടെനറൈഫ്, ലാ ഗൊമേര, മല്ലോർക്ക എന്നിവിടങ്ങളിൽ 32 സ്ഥിരീകരിച്ച കേസുകൾ സ്‌പെയിനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ശ്രീലങ്ക – 1

കൊറോണ വൈറസിന്റെ ആദ്യ കേസ് ജനുവരി 27 ന് ശ്രീലങ്ക സ്ഥിരീകരിച്ചു.വിനോദ സഞ്ചാരിയായി ശ്രീലങ്കയിലെത്തിയ ഹുബെ പ്രവിശ്യയിൽ നിന്നുള്ള 43 കാരിയായ ചൈനീസ് യുവതിയാണ് രോഗി .

സ്വീഡൻ – 11

സ്വീഡനിൽ ഇന്ന് കൊറോണ വൈറസ് ബാധിച്ച നാല് കേസുകൾ കൂടി കണ്ടെത്തിയത്തോടെ രാജ്യത്തെ കേസുകളുടെ എണ്ണം 11 ആയി ഉയർന്നു .

സ്വിറ്റ്സർലൻഡ് – 6

ഫെബ്രുവരി 25 നാണ് സ്വിറ്റ്സർലൻഡിൽ കൊറോണ വൈറസ് ബാധിച്ച ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് . നിലവിൽ എണ്ണം ആറായി ഉയർന്നിട്ടുണ്ട് .

തായ്‌വാൻ – 32

ഫെബ്രുവരി 27 വരെ 32 സ്ഥിരീകരിച്ച കേസുകളാണ് തായ്‌വാനിൽ ഉള്ളത്.

തായ്ലൻഡ് – 41

ഇന്ന് സ്ഥിരീകരിച്ച ഒരു പുതിയ കേസ് ഉൾപ്പെടെ ഇവിടെ നിലവിൽ 41 കേസുകൾ ഉണ്ട് .

യുണൈറ്റഡ് അറബ് എമിറേറ്റ്സ് – 19

ഫെബ്രുവരി 29 വരെ യുഎഇയിൽ 19 സ്ഥിരീകരിച്ച കേസുകളുണ്ട്.കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ രാജ്യമായി ഫെബ്രുവരി 1 ന് യുഎഇ മാറിയിരുന്നു .

യുണൈറ്റഡ് കിംഗ്ഡം – 19

ഫെബ്രുവരി 28 ന് റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്നു കേസുകൾ ഉൾപ്പെടെ നിലവിൽ 19 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

യുണൈറ്റഡ് സ്റ്റേറ്റ്സ് – 60

ഫെബ്രുവരി 27 വരെ 60 വൈറസ് കേസുകൾ യുഎസ് സ്ഥിരീകരിച്ചു.ജപ്പാനിലെ ഡയമണ്ട് പ്രിൻസസ് ക്രൂയിസ് കപ്പലിൽ നിന്ന് ഒഴിപ്പിച്ച കേസുകളാണ് ഇവയിൽ ഉൾപ്പെടുന്നത്.

വിയറ്റ്നാം – 16

ഫെബ്രുവരി 13 ന് ആരോഗ്യ മന്ത്രാലയം രാജ്യത്തിന്റെ പതിനാറാമത്തെ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു. 11 കേസുകളെങ്കിലും വടക്കൻ പ്രവിശ്യയായ വിൻ ഫൂക്കിലാണെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button