KeralaLatest NewsNews

ഫുക്രു രജിത്തിന്റെ നിരയിലേക്കോ? കളം മാറ്റി തന്ത്രം മെനഞ്ഞ് ഫുക്രുവും രജിത്തും

ബിഗ്‌ബോസ് ദിവസം കഴിയുന്തോറും ആവേശവും ആകാംഷയും നിറയ്ക്കുകയാണ്. ആദ്യമുണ്ടാിരുന്ന കുട്ട് കെട്ടുകള്‍ പിരിഞ്ഞ് പോയപ്പോള്‍ പിന്നീട് വന്നവര്‍ ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും കളികള്‍ തന്ത്രപരമായി മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യുന്നു. അസുഖം ബാധിച്ച് പുറത്തു പോയവര്‍ പതിവിലും കരുത്തുമായാണ് തിരിച്ചെത്തിയത്. അതായത് സുജോ വമ്പന്‍ തന്ത്രവും അടവുമായാണ് എത്തിയിക്കുന്നത്. പ്രണയ നാടകം ഒക്കെ അവസാനിപ്പിച്ച് രജിത്തിനെ കൂട്ട് പിടിച്ച് കളി ജയിക്കുക എന്ന് തന്ത്രമാണ് അവന്‍ പയറ്റുന്നത്. എന്നാല്‍ സാന്ദ്രയാകട്ടെ പ്രണയനൈരാശ്യവും സിഗററ്റ് ചര്‍ച്ചകളുംമാി പഴയതില്‍ നിന്ന് ഒതുങ്ങി സഞ്ചരിക്കുന്നു. രഘുവാകട്ടെ സുജോയുടെ വാല് പറ്റി രജിത്ത് സാറിന്റെ കൂടെ നിന്ന് കളിക്കുകയും തരം കിട്ടിയാല്‍ കളം മാറ്റി കളിക്കുക എന്ന് തന്ത്രമാണ് പയറ്റുന്നത്.

ഹൗസിലേക്ക് പുതിയതായി എത്തിയ അതിഥികളാണ് അമൃതയും അഭിരാമിയും. ഇവരും അകത്തെത്തിയപ്പോള്‍ ആര്യയുടെയും വീണയുടെയും പ്രതീക്ഷകളാണ് തകര്‍ന്നടിഞ്ഞിരിക്കുന്നത്. ഇവരെക്കൂടി രിജിത് സാറിനെ എതിര്‍ ടീമില്‍പെടുത്താന്‍ നോക്കിയ ആര്യയും വീണയും ഒടുവില്‍ ജയിലില്‍ പോയി കിടക്കേണ്ടി വന്നു.

എന്നാലിപ്പോള്‍ ചര്‍ച്ചയാകുന്നത് ഇതൊന്നുമല്ല . ഫുക്രു രജിത്തിന്റെ നിരയിലേക്ക് മാറുകയാണ് എന്നാണ്. കഴിഞ്ഞ ദിവസമുണ്ടായ ഒരു സംഭവാണ് ഇതിനാധാരവും.
എന്നാല്‍ രജിത്തിനോട് ആരാധനയായിരുന്നു ഫുക്രുവിന് ആദ്യമൊക്കെ. പതിനേഴ് മത്സരാര്‍ത്ഥികളില്‍ പതിനഞ്ച് പേരും രജിത്തിനെ അകറ്റി നിര്‍ത്തിയപ്പോഴും അദ്ദേഹത്തോട് ഫുക്രും ചേര്‍ന്ന് നിന്നു.പിന്നെ പിന്നെ രജിത്തിനോട് ഫുക്രു അകലുകയായിരുന്നു.
പിന്നെ എന്നും ഫുക്രവും രജിത്തും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. എന്നാല്‍ ഒടുവില്‍ ഫുക്രു രജിത്തിന് മുന്നില്‍ കീഴടങ്ങുകയാണോ എന്തോ.ഫുക്രുവിനെകൊണ്ട് രജിത്ത് തലമുടി ഡൈ ചെയ്യിപ്പിച്ചത് ഏറെ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. ഇതോടെ കൈയ്യടി നേടിയത് ഫുക്രുവാണ്. അപ്പോ പ്രേക്ഷര്‍ക്കും സംശയം ഫുക്രു ഇനി കളം മാറ്റി കളിക്കുകയാണോ എന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button