KeralaLatest NewsNews

ഒളിച്ചിരുന്ന് ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തല്‍; യുവാവ് അറസ്റ്റില്‍

കോട്ടയം : ചതിയില്‍പ്പെടുത്തി ദൃശ്യങ്ങള്‍ പതര്‍ത്തി ഭീഷണിപ്പെടുത്തലും മറ്റുള്ളവര്‍ക്ക കൈമാറലും ഒക്കെ നമ്മള്‍ കേള്‍ക്കാറുളളതാണ്. എന്നാലിവിടെ യുവാവ് അറസ്റ്റിലായിരിക്കുന്നത് ഒളിച്ചിരുന്ന് ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയതിനാണ്. രാത്രികാലങ്ങളില്‍ ഇവരുടെ വീടിന്റെ പരിസരത്ത് വരികയും ഒളിച്ചിരുന്ന് ദൃശ്യങ്ങള്‍ പതര്‍ത്തുകയുമാണ് ഇയാളുടെ പതിവ്. കോട്ടയത്താണ് സംഭവം. സംഭവം പുറത്തായതോടെ ഗാന്ധിനഗര്‍ പൊലീസ്  യുവാവിനെ അറസ്റ്റ് ചെയ്തു.കേസില്‍ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു.

ആര്‍പ്പൂക്കര സ്വദേശി അന്‍സിലാ(29)ണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. വീടുകളില്‍ ഒളിച്ചിരുന്ന് ദമ്പതികളുടെ സ്വകാര്യത മൊബൈലില്‍ പകര്‍ത്തിയ ശേഷം സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണ് ഇയാള്‍ ചെയുന്നതെന്ന് പോലീസ് വ്യക്തമാക്കി.

Tags

Related Articles

Post Your Comments


Back to top button
Close
Close