Latest NewsCricketNewsSports

സോഷ്യല്‍മീഡിയയില്‍ വീണ്ടും ജെമീമ തരംഗം ഓസ്ട്രേലിയയില്‍ കുട്ടികള്‍ക്ക് ഡാന്‍സ് സ്റ്റെപ്പ് പഠിപ്പിച്ചുകൊടുക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസിന്റെ വീഡിയോ തരംഗമാകുന്നു

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ നടക്കുന്ന വനിത ട്വന്റി20 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യന്‍ പെണ്‍പുലികള്‍ സോഷ്യല്‍മീഡിയയിലും താരങ്ങളാണ്. ഇന്ത്യന്‍ ടീമിലെ ഏറ്റവും എനര്‍ജറ്റിക് താരമായ ജെമീമ റോഡ്രിഗസ് തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍. സെക്യൂരിറ്റി ഗാര്‍ഡിനൊപ്പം ഡാന്‍സ് കളിക്കുന്ന ഇന്ത്യന്‍ താരത്തിന്റെ വീഡിയോ വൈറലായി സോഷ്യല്‍മീഡിയ കീഴടക്കുന്നതിനിടെയാണ് വീണ്ടും മറ്റൊരു വീഡിയോ കൂടി പുറത്തെത്തിയിരിക്കുന്നത്.

ഓസ്ട്രേലിയയില്‍ കുട്ടികള്‍ക്ക് ഡാന്‍സ് സ്റ്റെപ്പ് പഠിപ്പിച്ചു കൊടുക്കുന്ന ജെമീമയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഐസിസിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഐസിസിയാണ് വീഡിയോ പുറത്തുവിട്ടത്.

https://www.instagram.com/p/B9IhxZioIrz/?utm_source=ig_embed&utm_campaign=embed_video_watch_again

ജെമീമ വീണ്ടും ഡാന്‍സ് ചെയ്യുന്നു. ഇത്തവണ ഡാന്‍സ് ടീച്ചറായാണ് എത്തുന്നത് എന്ന കുറിപ്പോടെയാണ് ഐസിസി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button