Latest NewsUAENewsGulf

വിമാനത്താവളങ്ങളില്‍ അതീവജാഗ്രത : വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ പാസ്പോര്‍ട്ട് നിര്‍ബന്ധം

ദുബായ്: വിമാനത്താവളങ്ങളില്‍ അതീവജാഗ്രത , വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി. കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചത്തലത്തിലാണ് യുഎഇ വിമാനത്താവളങ്ങളില്‍ സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള യാത്ര വിലക്കിയത്. സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഇതര ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച മുതല്‍ വിലക്ക് നിലവില്‍വന്നു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) ആണ് ഇക്കാര്യം അറിയിച്ചത്.

യുഎഇ വിമാനത്താവളങ്ങളില്‍ ഇനി പാസ്‌പോര്‍ട്ട് ഉപയോഗിച്ചു മാത്രമേ പ്രവേശിക്കാനും പുറത്തുകടക്കാനും സാധിക്കൂ. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇതിനായി ഇനി പരിഗണിക്കില്ല. യുഎഇയിലുള്ള പ്രവാസികള്‍ക്കും യുഎഇ പൗരന്‍മാര്‍ക്കും ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) അംഗരാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും നടപടി ബാധകമാണ്. കൊറോണ വൈറസ് (കോവിഡ്-19) വ്യാപകമായതിനെത്തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.

പാസ്‌പോര്‍ട്ട് ഉപയോഗിച്ചുള്ള യാത്രയാണെങ്കില്‍ വ്യക്തി സഞ്ചരിച്ച രാജ്യങ്ങളുടെ വിശദാംശങ്ങള്‍ അറിയാനാവും. കൂടാതെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍നിന്നുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനും ഇത് സഹായിക്കുമെന്ന് ഐസിഎ പറയുന്നു. എന്നാല്‍ സ്മാര്‍ട്ട് തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തുനിന്നും മടങ്ങിപ്പോകുന്നതിന് തടസമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button