Latest NewsNewsIndia

ആം ആദ്മി പാര്‍ട്ടിയുടെ ചിന്ത ബിജെപിയുടെ ചിന്തയ്ക്ക് തുല്യമാണെന്ന് കോൺഗ്രസ്

ന്യൂഡല്‍ഹി: കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ആം ആദ്മി പാര്‍ട്ടിയുടെ ചിന്ത ബിജെപിയുടെ ചിന്തയ്ക്ക് തുല്യമാണെന്നും ഇരുവരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും കോൺഗ്രസ് വ്യക്തമാക്കി. നടപടി കെജ്‌രിവാളിന്റെയും സര്‍ക്കാരിന്റെയും മുഖം തുറന്നുകാട്ടുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. സിഎഎയോ എന്‍പിആറോ എന്തായാലും ആം ആദ്മി പാര്‍ട്ടിക്ക് ബിജെപിയുടെ അതേ ചിന്താഗതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കനയ്യ കുമാറിനെയും മറ്റ് ഒമ്പതുപേരെയും രാജ്യദ്രോഹക്കേസില്‍ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ സിറ്റി പോലീസിന് വെള്ളിയാഴ്ച അനുമതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button