Latest NewsUAENewsGulf

കൊറോണ വൈറസ് : ജീവനക്കാരോട് സ്വമേധയാ അവധിയിൽ പോകാൻ ആവശ്യപ്പെട്ട് വിമാനക്കമ്പനി

ദുബായ് : ജീവനക്കാരോട് സ്വമേധയാ അവധിയിൽ പോകാൻ ആവശ്യപ്പെട്ട് യുഎഇയിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനി എമിറേറ്റ്സ് ഗ്രൂപ്പ്. ലോക വ്യാപകമായി കൊറോണ വൈറസ്(കോവിഡ് -19) പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള ഇമെയിൽ അയച്ചിട്ടുണ്ട്. സ്വമേധയാ അവധി എടുക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളതെന്നും, അവധിയിൽ പ്രവേശിക്കണോ വേണ്ടയോ എന്ന് ജീവനക്കാർക്ക് തീരുമാനിക്കാമെന്നും കമ്പനി അധികൃതർ അറിയിച്ചു.

Also read : ഹോളി ആഘോഷത്തിനായി ഇറക്കുമതി ചെയ്യുന്ന ചൈനീസ് സാധനളില്‍ കൊറോണ വൈറസ് ; സത്യം ഇതാണ്

സർക്കാർ ഉടമസ്ഥതയിലുള്ള ഹോൾഡിംഗ് കമ്പനിയായ എമിറേറ്റ്സ് ഗ്രൂപ്പിന് കീഴിലുള്ള എമിറേറ്റ്സ് എയർലൈനിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 2019 മാർച്ച് അവസാനത്തോടെയുള്ള കണക്കു പ്രകാരം 21,000 ത്തിലധികം ക്യാബിൻ ക്രൂവും 4,000 പൈലറ്റുമാരും ഉൾപ്പെടെ ഒരു ലക്ഷത്തിലധികം ജീവനക്കാരുണ്ടെന്നാണ് റിപ്പോർട്ട്

shortlink

Related Articles

Post Your Comments


Back to top button