Latest NewsUAENewsGulf

മോഷണം : ദുബായിൽ രണ്ട് പാക്കിസ്ഥാൻ പൌരന്മാർ പിടിയിൽ .

ഇലക്ട്രോണിക്സ് കടയിൽ സ്റ്റോക്ക് എടുത്തപ്പോഴാണ് സാധനങ്ങളുടെ വൻ കുറവ് ശ്രദ്ധയിൽപ്പെട്ടത്

ദുബായ് : 80,000 ദിർഹം വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ചതിന് രണ്ടു പാകിസ്ഥാനികളെ അറസ്റ്റ് ചെയ്തു . ഇരുവരും തങ്ങൾ ജോലി ചെയ്തിരുന്ന ഇലക്ട്രോണിക്സ് കടയിൽ നിന്നുമാണ് ഫോണുകളും വാച്ചുകളും മോഷ്ടിച്ചത് . മോഷണ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു . കഴിഞ്ഞ വർഷം ഡിസംബർ 23 ന് അൽ മുർ ഖാബത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിലാണ് ഇരുവരും കുടുങ്ങിയത് .

ഇലക്ട്രോണിക്സ് കടയിൽ സ്റ്റോക്ക് എടുത്തപ്പോഴാണ് സാധനങ്ങളുടെ വൻ കുറവ് ശ്രദ്ധയിൽപ്പെട്ടത് . പിന്നീട് സി സി ടി വി ദൃശ്യങ്ങളിലൂടെ മോഷണം നടന്നുവെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് കടയുടെ ലീഗൽ കൺസൾട്ടന്റ് വ്യക്തമാക്കി .

കേസ് ഫയലിലേക്ക് സി‌സി‌ടി‌സി ഫൂട്ടേജ് ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button