USANewsInternational

കോവിഡ് -19 : ആസ്ട്രേലിയയിൽ നിന്നും ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു .

ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പ് സംസ്ഥാനത്തെ അഞ്ചാമത്തെ കൊറോണ വൈറസ് കേസ് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ഓസ്‌ട്രേലിയയിൽ രോഗം ബാധിച്ചവരുടെ എണ്ണം 26 ആയി.

പെർത്ത് : ലോകമെമ്പാടും ഭീതി വിതറി കൊറോണ വൈറസ് ലോകരാജ്യങ്ങളിൽ അതിവേഗം പടർന്നുപ്പിടിക്കുകയാണ് . ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും തുടങ്ങിയ രോഗം വൻകരകളിലേക്ക് അതിവേഗമാണ് പകർന്നു തുടങ്ങിയത് . ഇന്ന് ആസ്ട്രേലിയയിൽ നിന്നും  കൊറോണ വൈറസ് ബാധ മൂലം മരിച്ച ആദ്യ കേസ് റിപ്പോർട്ട് ചെയ്തു . ജപ്പാനിലെ ഡയമണ്ട് പ്രിൻസസ് ക്രൂയിസ് കപ്പലിൽ നിന്ന് ഒഴിപ്പിച്ച 78 കാരനായ രോഗിയാണ് പെർത്തിലെ ആശുപത്രിയിൽ മരിച്ചത് .

ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പ് സംസ്ഥാനത്തെ അഞ്ചാമത്തെ കൊറോണ വൈറസ് കേസ് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ഓസ്‌ട്രേലിയയിൽ രോഗം ബാധിച്ചവരുടെ എണ്ണം 26 ആയി.

ഇന്ന് അമേരിക്കയിൽ നിന്നും തായ്ലാൻഡിൽ നിന്നും ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button