Latest NewsNewsGulfOman

ഗൾഫ് രാജ്യത്ത് അനധികൃതമായി പ്രവേശിക്കാൻ ശ്രമം : 19വിദേശികൾ അറസ്റ്റിൽ

മസ്‌ക്കറ്റ് : ഒമാനിൽ അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചവർ അറസ്റ്റിൽ. 19വിദേശികളെയാണ് നോര്‍ത്ത് അല്‍ ബാത്തിനയിലെ ഷിനാസിൽ ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പിടിയിലായ എല്ലാവരും ഏഷ്യക്കാരാണ്.

Also read : ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍

ഒരു ബോട്ടില്‍ ഒമാനിലേക്ക് കടക്കാനായിരുന്നു ഇവർ പദ്ധതിയിട്ടത്. എന്നാൽ കോസ്റ്റ് ഗാര്‍ഡ് പൊലീസ് ബോട്ടുകള്‍ സംഘത്തെ കണ്ടെത്തുകയും പരിശോധനകള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button