Latest NewsNewsIndia

ജഗൻ മോഹൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി മുകേഷ് അംബാനി

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി മുകേഷ് അംബാനി. തഡെപള്ളിയിലെ ക്യാമ്പ് ഓഫീസിൽ വെച്ചാണ് ജഗൻ മോഹൻ റെഡ്ഡിയുമായി മുകേഷ് അംബാനി കൂടിക്കാഴ്ച നടത്തിയത്. മകൻ അനന്ത്, രാജ്യസഭാ എംപി പരിമൽ നാഥ്വാനി എന്നിവർ മുകേഷ് അംബാനിയോടൊപ്പം ഉണ്ടായിരുന്നു. വൈ എസ് ആർ കോൺഗ്രസ് പാർട്ടി എംപി വി വിജയസായി റെഡ്ഡിയും മറ്റ് നേതാക്കളും ഗണ്ണാവരം വിമാനത്താവളത്തിലെത്തി അംബാനിയെയും മകനെയും സ്വാഗതം ചെയ്തു.

Read also: ലൈഫ് പേരു മാറ്റിയെത്തിയ ‘പ്രധാനമന്ത്രി ആവാസ് യോജന ‘; തെറ്റിദ്ധരിപ്പിക്കാൻ ശ്രമമെന്ന് ഒ.രാജഗോപാല്‍

സംസ്ഥാനത്തെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ സർക്കാർ പരിപാടികളുമായി റിലയൻസ് ഗ്രൂപ്പിന്റെ സഹകരണവും കൂടിക്കാഴ്ചയിൽ ചർച്ചയായി. റിലയൻസ് കമ്പനി ഏറ്റെടുക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button