Devotional

വീട്ടിലെ ഐശ്വര്യ വര്‍ദ്ധനവിന് പൂജാമുറി ശ്രദ്ധിക്കാം

പൂജാമുറിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മരിച്ചവരുടെ വസ്തുക്കള്‍ വീട്ടില്‍ വെച്ചാലുള്ള ദോഷം പലപ്പോഴും വീട്ടിലെ ഐശ്വര്യത്തിനും സന്തോഷത്തിനും കാരണമാകുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പണവും സമ്പത്തും വര്‍ദ്ധിപ്പിക്കാം. പൂജാമുറി പണിയുമ്പോള്‍ ഒരിക്കലും ത്രികോണാകൃതിയില്‍ പൂജാമുറി പണിയരുത്. ത്രികോണം ഒഴികേയുള്ള മറ്റെല്ലാ ആകൃതിയും ചെയ്യാവുന്നതാണ് പൂജാമുറിയുടെ സ്ഥാനം ശ്രദ്ധിക്കേണ്ടതാണ് അത്യാവശ്യം. വീടിന്റെ കിഴക്ക്, വടക്ക്, മധ്യഭാഗത്ത് എന്നിവിടങ്ങളിലാണ് പൂജാമുറി പ്രധാനമായും വെയ്‌ക്കേണ്ടത്. ഐശ്വര്യ വര്‍ദ്ധനവിന് പൂജാമുറി സഹായിക്കും. കിഴക്ക് ഭാഗത്തുള്ള പൂജാമുറി വീട്ടിലുള്ളവര്‍ക്ക് ഐശ്വര്യവും പേരും പ്രശസ്തിയും കൊണ്ടു വരുന്നു. വടക്ക് ഭാഗത്താണെങ്കില്‍ അറിവും വിഞ്ജാനവും നല്‍കുന്നു.

കിടപ്പുമുറിയോട് ചേര്‍ന്നും ഒരിക്കലും പൂജാമുറി ഉണ്ടാക്കരുത്. ചിത്രങ്ങള്‍ വെയ്ക്കുമ്പോള്‍ കിഴക്കോട്ട് പൂജാമുറിയില്‍ ദേവന്‍മാരുടെ ചിത്രങ്ങള്‍ അഭിമുഖമായി വെയ്ക്കാം. ദുര്‍ഗ്ഗ, മഹാലക്ഷ്മി തുടങ്ങിയവരുടെ ചിത്രങ്ങള്‍ പടിഞ്ഞാറോട്ടും വെയ്ക്കാം. ഗോവണിപ്പടിയ്ക്ക് താഴെ പലരും പൂജാമുറി എടുക്കുന്നത് സ്ഥിരമാണ്. എന്നാല്‍ ഗോവണിപ്പടിയ്ക്ക് താഴെ പൂജാമുറി എടുക്കുന്നത് ദോഷം വിളിച്ച് വരുത്തുന്ന പ്രവൃത്തിയാണ്. കൃത്യമായ പൂജയും ശുദ്ധിയും പാലിയ്ക്കും എന്ന് ഉറപ്പുള്ളവര്‍ മാത്രമേ പൂജാമുറി വീട്ടില്‍ നിര്‍മ്മിക്കേണ്ടതുള്ളൂ. അല്ലാത്ത പക്ഷം അതുണ്ടാക്കുന്നത് നെഗറ്റീവ് എനര്‍ജിയായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button