Latest NewsNewsIndiaInternational

 ഇറ്റലിയിൽ 85 ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങികിടക്കുന്നു : മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നു

റോം : കൊറോണ(കോവിഡ് 19) വൈറസ് വ്യാപനത്തെ തുടർന്ന് ഇറ്റലിയിൽ 85 ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങികിടക്കുന്നു. ഇവരിൽ മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. പാവിയാ സർവകലാശാലയിലെ എഞ്ചിനീയറിംഗ്  വിദ്യാർത്ഥികളാണ് പ്രതിസന്ധിയിലായത്. നാലുപേരാണ് മലയാളികൾ. 15 പേര്‍ തമിഴ്‍നാട്ടില്‍ നിന്നും 20 പേര്‍ കര്‍ണ്ണാടകത്തില്‍ നിന്നും 25 പേര്‍ തെലുങ്കാനയില്‍ നിന്നും രണ്ടുപേര്‍ ദില്ലിയില്‍ നിന്നുമുള്ളവരാണ്.

Also read : ഓടുന്ന തീവണ്ടികളിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ നടന്നത് 29 ബലാത്സംഗങ്ങളും ,542 കൊലപാതകങ്ങളും ; പുറത്തു വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ

ഇവിടത്തെ ഒരു ജീവനക്കാരന് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ അധ്യാപക സ്റ്റാഫുകളിലെ 15 പേര്‍ നിരീക്ഷണത്തിലാണ്. അതേസമയം പതിനേഴ് മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ദ് ചെയ്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button