KeralaLatest NewsNews

പ്രഷർ വ്യതിയാനം; കൊച്ചി മെട്രോ ട്രെയിൻ സർവീസ് തടസപ്പെട്ടു

കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് മെട്രോ ട്രെയിൻ സർവീസ് തടസപ്പെട്ടു. രാവിലെ 8.45ന് തൈക്കൂടം സ്റ്റേഷനിലെത്തിയ ട്രെയിനിന്റെ പ്രഷർ വ്യതിയാനം ശ്രദ്ധയിൽ പെട്ടതോടെ പരിശോധനകൾക്ക് വിധേയമാക്കുകയായിരുന്നു. ആലുവയിൽ നിന്ന് പുറപ്പെട്ട ട്രെയിനുകൾ വൈറ്റിലയിൽ സർവീസ് അവസാനിപ്പിച്ചു. 12 മണി മുതൽ സർവീസ് സാധാരണ ഗതിയിലായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം കൂടുതൽ ദൂരം സർവീസ് നടത്തുന്നതിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക തകരാർ വിദഗ്ധർ വിലയിരുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button