KeralaLatest NewsNews

കൊച്ചി മെട്രോ സര്‍വ്വീസ് തടസപ്പെട്ടു

കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി മെട്രോ സര്‍വ്വീസ് തടസപ്പെട്ടു. വൈറ്റില മുതൽ തൈക്കൂടം വരെയുള്ള ട്രാക്കിലാണ് എട്ടേമുക്കാൽ മുതൽ സർവീസ് നിർത്തിവെച്ചത്. തകരാറിലായ ട്രെയിന്‍ സ്റ്റേഷന് സമീപം ട്രാക്കില്‍ കിടക്കുന്നതിനാല്‍ ഇതിലൂടെ സര്‍വീസ് നടത്താനാകുന്നില്ല.

Also read : ഇനി ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കേണ്ട… മിതമായ നിരക്കില്‍ നല്ല ഭക്ഷണം നല്‍കാന്‍ റെഡിയായി പൊലീസ് കാന്റീന്‍

നിലവില്‍ തൊട്ടുമുമ്പത്തെ സ്റ്റേഷനായ വൈറ്റില വരെ എത്തി ട്രെയിനുകള്‍ മടങ്ങുകയാണ്.. മെട്രോയുടെ അവസാനത്തെ സ്റ്റേഷനാണ് തൈക്കൂടം. സാങ്കേതിക തകരാര്‍ പരിഹരിക്കാൻ നടപടി തുടങ്ങിയെന്നും സര്‍വ്വീസ് ഉടനടി പുനരാരംഭിക്കാൻ നടപടി എടുത്ത് വരുന്നതായും മെട്രോ അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button