Latest NewsIndia

ഇത് അവസാനത്തെ താക്കീത്: ടി.എന്‍ പ്രതാപന് ശക്തമായ താക്കീത് നല്‍കി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള

ശാന്തത പാലിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള ആവശ്യപ്പെട്ടുവെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ വഴങ്ങിയില്ല.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ ഉയര്‍ത്തിക്കാണിച്ചായിരുന്നു ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ചൊവ്വാഴ്ച രാവിലെ 11 മണി വരെ നിര്‍ത്തിവെച്ചു.ശാന്തത പാലിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള ആവശ്യപ്പെട്ടുവെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ വഴങ്ങിയില്ല.

തുടര്‍ന്ന് അദ്ദേഹം സഭ നിര്‍ത്തിവെച്ചു. അതേസമയം കേരളത്തില്‍ നിന്നുമുള്ള ലോക്സഭാ അംഗമായ ടി.എന്‍ പ്രതാപന് ശക്തമായ താക്കീത് നല്‍കി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായാണ് ടിഎന്‍ പ്രതാപന്‍ പോസ്റ്ററുമായി രംഗത്തെത്തിയത്. എന്നാല്‍ ഈ പ്രവര്‍ത്തിക്കെതിരെ കോണ്‍ഗ്രസ് എം.പിയെ താക്കീത് ചെയ്ത സ്പീക്കര്‍ താന്‍ അദ്ദേഹത്തിന് നല്‍കുന്ന അവസാന താക്കീതാണിതെന്നും വ്യക്തമാക്കി.

ലോക്സഭയില്‍ ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുയര്‍ന്നതിനെ തുടന്നുണ്ടായ എം.പിമാരുടെ ബഹളം കയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്നു.ഡല്‍ഹി കലാപം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷം ലോക്സഭയിലും രാജ്യ സഭയിലും നോട്ടീസുകള്‍ നല്‍കിയിരുന്നു. ഇക്കാര്യം സംബന്ധിച്ച്‌ പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് രണ്ടു മണി വരെ സഭാ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു.

എന്നാല്‍ രണ്ട് മണിക്ക് ശേഷം സഭാ നടപടികള്‍ പുനഃരാരംഭിച്ചെങ്കിലും വീണ്ടും പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി. യാതൊരു നടപടികളും നടത്താതിരിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ബാനറുമായി സഭയുടെ നടുത്തളത്തിലുണ്ടായിരുന്ന ഗൗരവ് ഗോഗോയി, ഹൈബി ഈഡന്‍ എന്നിവര്‍ ബി.ജെ.പി എംപി സംസാരിച്ച്‌ തുടങ്ങിയപ്പോള്‍ മുഖം മറയ്ക്കുന്ന രീതിയില്‍ ബാനര്‍ പിടിച്ച്‌ ഭരണനിരയ്ക്ക് അടുത്തെത്തിയതോടെ സംഭവം കയ്യാങ്കളിയിലേക്ക് വളരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button