Latest NewsNewsIndia

ഔറംഗബാദിനെ സാംബാജി നഗറെന്ന് പുനർനാമകരണം ചെയ്യണമെന്ന ബി ജെ പി ആവശ്യത്തെ പരിഹസിച്ച് ശിവസേന.

ബി ജെ പി ഇപ്പോൾ ഉന്നയിക്കുന്ന ഈ ആവശ്യം ഇരുപത്തിയഞ്ച് വർഷം മുന്നേ ചെയ്തു കാണിച്ചയാളാണ് സേനാ സ്ഥാപകൻ ബാലാസാഹേബ് താക്കറെയെന്ന് പത്രം പറയുന്നു .

മുംബൈ: ഔറംഗബാദിനെ സാംബാജി നഗറെന്നു പുനർനാമകരണം നടത്തണമെന്ന ബി ജെ പി യുടെ ആവശ്യത്തെ കണക്കിനു പരിഹസിച്ചുക്കൊണ്ട് ശിവസേനാമുഖപത്രം സാമ്ന . സാമ്നയുടെ ഇന്നത്തെ എഡിറ്റോറിയലിലാണ് ഈ വിഷയത്തെക്കുറിച്ച് എഴുതിയിരിക്കുന്നത് .  ബി ജെ പി ഭരണം സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും കേന്ദ്ര സർക്കാർ കഴിഞ്ഞ അഞ്ച് വർഷം രാജ്യം ഭരിച്ചപ്പോഴും ഈ വിഷയത്തിൽ മൌനം പാലിച്ചവരാണ് വീണ്ടും ഇതേ ആവശ്യവുമായി വന്നിരിക്കുന്നതെന്ന് സാമ്ന ചൂണ്ടിക്കാണിക്കുന്നു. ബി ജെ പി ഇപ്പോൾ ഉന്നയിക്കുന്ന ഈ ആവശ്യം ഇരുപത്തിയഞ്ച് വർഷം മുന്നേ ചെയ്തു കാണിച്ചയാളാണ് സേനാ സ്ഥാപകൻ ബാലാസാഹേബ് താക്കറെയെന്ന് പത്രം പറയുന്നു .

ഇരുപത്തിയഞ്ച് വർഷം മുന്നേ പരസ്യമായി ഔറംഗബാദിനെ സാംബാജി നഗറെന്ന് വിളിച്ച പാർട്ടി സ്ഥാപകനാണ് അദ്ദേഹം . ഇക്കാര്യം ചൂണ്ടിക്കാണിച്ച പത്രം ബി ജെ പിയുടെ മഹാരാഷ്ട്ര മേധാവി ചന്ദ്രകാന്ത് പാട്ടീലിന്റെ ചരിത്രബോധത്തെ കണക്കിനു പരിഹസിച്ചു . മാത്രവുമല്ല വീർ സവർക്കരെയും ഛത്രപതി ശിവജിയെയും സാംബാജിയെയും ബി ജെ പി രാഷ്ട്രീയലാഭത്തിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ പത്രം എന്തുക്കൊണ്ട് സവർക്കർക്കോ ശിവജിക്കോ ഉചിതമായ ആദരം പ്രതിമയായോ പുരസ്കാരമായോ നല്കിയില്ല എന്നും ചോദിക്കുന്നുണ്ട് .

ഫെബ്രുവരി 29നാണ് മഹാരാഷ്ട്ര ബി ജെ പി മേധാവി ചന്ദ്രകാന്ത് പാട്ടീൽ ശിവസേനാ സർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത് . കാലങ്ങളായി ശിവസേന ഔറംഗബാദിനെ സംബാജി നഗറായിട്ടാണ് സംബോധന ചെയ്യുന്നത് . ഇതാണ് സേനയെ ചൊടിപ്പിച്ചത് . തങ്ങൾ ചെയ്തു പോകുന്ന ഒരു കാര്യത്തെ വീണ്ടും ഓർമിപ്പിക്കാൻ മറ്റൊരു പാർട്ടിയുടെ ആവശ്യമില്ലെന്ന് സേന ശക്തമായി പറയുന്നുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button