Latest NewsIndia

“രാജ്യദ്രോഹികളെ വെടിവയ്‌ക്കൂ” മുദ്രാവാക്യം: മൂന്നുപേര്‍ അറസ്‌റ്റില്‍

മുദ്രാവാക്യത്തില്‍ ഉപയോഗിച്ച ചില വാക്കുകളോട്‌ യോജിപ്പില്ലെങ്കിലും ഇത്തരം മുദ്രാവാക്യങ്ങളില്‍ തെറ്റില്ലെന്നു ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ ദിലീപ്‌ ഘോഷ്‌ പറഞ്ഞു.

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ റാലിക്കിടെ “രാജ്യദ്രോഹികളെ വെടിവയ്‌ക്കൂ” എന്നു മുദ്രാവാക്യം മുഴക്കിയ മൂന്നുപേരെ പോലീസ്‌ അറസ്‌റ്റ്‌ചെയ്‌തു.
ഞായറാഴ്‌ച ഷാഹിദ്‌ മിനാര്‍ ഗ്രൗണ്ടില്‍ നടന്ന റാലിക്കിടെയായിരുന്നു മുദ്രാവാക്യം. അന്നുതന്നെ പോലീസ്‌ സ്വമേധയാ കേസെടുത്തിരുന്നു. മുദ്രാവാക്യത്തില്‍ ഉപയോഗിച്ച ചില വാക്കുകളോട്‌ യോജിപ്പില്ലെങ്കിലും ഇത്തരം മുദ്രാവാക്യങ്ങളില്‍ തെറ്റില്ലെന്നു ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ ദിലീപ്‌ ഘോഷ്‌ പറഞ്ഞു.

വീ​ണ്ടും ഡൽഹിയിൽ ക​ലാ​പമെന്ന് വ്യാജ പ്ര​ചാ​ര​ണം: 22 പേര്‍ അറസ്റ്റില്‍

“രാജ്യദ്രോഹികളെ വെടിവയ്‌ക്കണമെന്നു പറയുന്നതില്‍ തെറ്റില്ല. ഞാന്‍ തന്നെ ഇത്തരമൊരു ആവശ്യം ഉന്നയിച്ചട്ടുണ്ട്‌.”-ദിലീപ്‌ ഘോഷ്‌ പറഞ്ഞു. ഇവർക്ക് വേണ്ട നിയമ സഹായം ചെയ്യുമെന്നും ഇദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button