Latest NewsNewsIndia

ബലാത്സംഗ കേസ് പിന്‍വലിക്കണമെന്ന ഭീഷണിക്ക് വഴങ്ങിയില്ല; യുവതിക്കും ഭർത്താവിനും പ്രതികൾ നൽകിയ ശിക്ഷ ഞെട്ടിക്കുന്നത്

വസ്ത്രം ഉരിഞ്ഞും പെട്രോള്‍ ദേഹത്ത് ഒഴിച്ചും ബെല്‍റ്റിന് തല്ലിയുമായിരുന്നു മര്‍ദ്ദനം

മുംബൈ: ബലാത്സംഗ കേസ് പിന്‍വലിക്കണമെന്ന ഭീഷണിക്ക് വഴങ്ങാതിരുന്ന യുവതിക്കും ഭർത്താവിനും ക്രൂരമായ ശിക്ഷ നൽകി പ്രതികൾ. ദമ്പതികളെ പ്രതികൾ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി. എട്ടുപേര്‍ അടങ്ങുന്ന സംഘമാണ് 29 വയസുകാരിയെയും അവരുടെ ഭര്‍ത്താവിനെയും മുറിയില്‍ തടഞ്ഞുവെച്ച്‌ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്.

വസ്ത്രം ഉരിഞ്ഞും പെട്രോള്‍ ദേഹത്ത് ഒഴിച്ചും ബെല്‍റ്റിന് തല്ലിയുമായിരുന്നു മര്‍ദ്ദനം. ഭീഷണി, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച്‌ പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ഫെബ്രുവരി 24നാണ് സംഭവം. മര്‍ദ്ദനത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

2016ല്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇവരെ തടവിലാക്കിയത്. രാത്രിയില്‍ ഓട്ടോറിക്ഷയില്‍ ദമ്ബതികള്‍ വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഓട്ടോറിക്ഷയില്‍ തൊട്ടടുത്തിരുന്ന ആള്‍ ദമ്ബതികള്‍ക്ക് മയക്കുമരുന്ന് നല്‍കി ബോധരഹിതരാക്കി. തുടര്‍ന്ന് മുറിയിലേക്ക് തട്ടിക്കൊണ്ടുപോയി തടവില്‍ ഇട്ടു.

ALSO READ: ഷെ​യി​ന്‍ നിഗം വിഷയം അ​മ്മ​യു​ടെ നി​ര്‍​വാ​ഹ​ക സ​മി​തി യോഗം ചർച്ച ചെയ്‌തു; നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം നൽകുന്ന കാര്യത്തിൽ തീരുമാനം ഇങ്ങനെ

തുടര്‍ന്ന് കേസ് പിന്‍വലിക്കണമെന്ന ഭീഷണിക്ക് വഴങ്ങാതിരുന്ന ദമ്ബതികളെ ക്രൂരമായി സംഘം മര്‍ദ്ദിച്ചു എന്നാണ് കേസ്. ബെല്‍റ്റ് ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. അതിനിടെ വിവസ്ത്രരാക്കിയും പെട്രോള്‍ ദേഹത്ത് ഒഴിച്ചും ഇവര്‍ ദ്രോഹിച്ചതായും പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button