KeralaLatest NewsNews

റോള്‍സ് റോയ്സ് ടാക്സിയുമായി ഡോ. ബോബി ചെമ്മണൂര്‍

കൊച്ചി•കേരളത്തെ ആദ്യത്തെ റോള്‍സ് റോയ്സ് ടാക്സി ടൂര്‍ ആരംഭിക്കുന്നു. വെറും 25,000 രൂപയ്ക്ക് രണ്ട് ദിവസത്തേക്ക് 300 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം, കൂടാതെ 2 ദിവസം ബോബി ഓക്സിജന്‍ റിസോര്‍ട്സിന്റെ 28 റിസോര്‍ട്ടുകളില്‍ ഏതിലും സൗജന്യമായി താമസിക്കുകയും ചെയ്യാം.

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രണ്ട് ദിവസത്തേക്ക് 240 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഏഴരലക്ഷം രൂപയാണ് റോള്‍സ് റോയ്സിന് വാടക ഈടാക്കുന്നത്.

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ബോബി ടൂര്‍സ് ആന്‍ഡ്‌ ട്രാവല്‍സ് ആണ് ലോകത്തിലാദ്യമായി ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്. 14 കോടിയോളം രൂപ വില വരുന്ന റോള്‍സ് റോയ്സ് ഫാന്റം EWB മോഡല്‍ കാറാണ് ടാക്സി ആയി സര്‍വീസ് നടത്തുക. ബോബി ഓക്സിജന്‍ റിസോര്‍ട്സ് ടൈംഷെയര്‍ മെമ്പര്‍ഷിപ്പ് എടുകുന്നവര്‍ക്കും റോള്‍സ് റോയ്സ് ടാക്സിയില്‍ സൗജന്യ യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button