ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

കാരവന്‍ ടൂറിസം പദ്ധതിയ്ക്ക് കാവലാകാൻ കൈകോര്‍ത്ത് ബോബി ചെമ്മണ്ണൂര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ കാരവൻ ടൂറിസം പദ്ധതിയിൽ സർക്കാരിനൊപ്പം കൈ കോർത്ത് ബോബി ചെമ്മണ്ണൂര്‍. ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കേരളത്തിലാദ്യമായാണ് ഒരു കാരവന്‍ ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നത്. തിരുവനന്തപുരം ശംഖുംമുഖം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു.

Also Read:11 വയസ്സുകാരി മരിച്ച സംഭവം: നടത്തിയത് ജപിച്ച് ഊതല്‍: പുരോഹിതനും ബന്ധുവും അറസ്റ്റിലായേക്കും

സംസ്ഥാന ടൂറിസത്തിന്റെ 5m ‘കാരവന്‍ കേരള’ പദ്ധതിയുമായി ചേര്‍ന്നാണ് ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. സഞ്ചരിക്കുന്ന ആഡംബര വാഹനത്തില്‍ കുടുംബത്തോടൊപ്പം താമസിക്കാവുന്നതും അത്യാധുനിക സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതുമാണ്.

അതേസമയം, ഓരോ പൗരനും വിചാരിച്ചാല്‍ കേരളം ഒരു ടൂറിസ്റ്റ് സംസ്ഥാനമായി മാറുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എന്നാൽ ടൂറിസം മേഖലയില്‍ അനന്ത സാധ്യതകള്‍ കേരളത്തിന്ന് ഉണ്ടെന്ന് ബോബി ചെമ്മണ്ണൂരും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button