Latest NewsNewsIndia

സ്വാതന്ത്ര്യസമര സേനാനിയെ പാക് ചാരന്‍ എന്നുവിളിച്ച് ബി.ജെ.പി എം.എല്‍.എ; വിവാദ പരാമര്‍ശത്തില്‍ എം.എല്‍.എയ്ക്കെതിരെ വ്യാപക പ്രതിഷേധം

ബംഗളുരു: കര്‍ണാടകയില്‍ സ്വാതന്ത്ര്യസമര സേനാനിയെ പാക് ചാരന്‍ എന്നുവിളിച്ച ബി.ജെ.പി എം.എല്‍.എക്കെതിരെ പ്രതിഷേധം കടുക്കുന്നു. സ്വാതന്ത്ര്യ സമര സേനാനി എച്ച് എസ് ദൊരൈസ്വാമിയെയായിരുന്നു പാക് ചാരനെന്ന് വിളിച്ചാക്ഷേപിച്ചത്. മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ കര്‍ണാടകയിലെ നിയമസഭ അംഗവുമായ ബസന്‍ഗൗഡയാണ് സ്വാതന്ത്ര്യസമര സേനാനിയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയത്. 102 വയസുകാരനായ ദൊരൈസ്വാമി കേന്ദ്രസര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് കൂടാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പ്രതിഷേധിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് കര്‍ണാടക നിയമസഭയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. തര്‍ക്കത്തെത്തുടര്‍ന്ന് തിങ്കളാഴ്ച്ച നിയമസഭ ഒരുദിവസത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവായ സിദ്ദരാമയ്യ വിഷയം സഭയില്‍ ഉന്നയിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. ദ്വരൈസാമിയ്ക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ എംഎല്‍എക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നും കേസെടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. കൂടാതെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button