നീലേശ്വരം: സി.പി.എമ്മില്‍ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് തരംതാഴ്ത്തിയ നേതാവിനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. മുന്‍ ഏരിയ കമ്മിറ്റി അംഗം പട്ടേനയിലെ സി. സുരേശനെതിരെ ഭാര്യ ആതിരയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി ആതിര പരാതിയില്‍ പറയുന്നു.
നഗരസഭ കുടുംബശ്രീ ഭാരവാഹിയായിരുന്ന ഭര്‍തൃമതിയുടെ അശ്ലീല ചിത്രം സുരേശന്റെ മൊബൈലില്‍ കാണാനിടയായ ആതിര പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നീലേശ്വരം ഏരിയ കമ്മിറ്റി യോഗം ചേര്‍ന്ന് സുരേശനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
Post Your Comments