ThiruvananthapuramKollamPathanamthittaAlappuzhaKeralaNattuvarthaNews

യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ സി പി എം നേതാവ് കീഴടങ്ങി

അ​മ്പല​പ്പു​ഴ: യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ സി പി എം നേതാവ് കീഴടങ്ങി. ദ​ലി​ത് യു​വ​തി​യെ ആ​ക്ഷേ​പി​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗം അമ്പല​പ്പു​ഴ തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡ്​ അം​ഗം അ​ജീ​ഷാ​ണ് അ​മ്പല​പ്പു​ഴ സ്​​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. ജൂ​ലൈ​യി​ൽ നടന്ന സം​ഭ​വത്തിലാണ് യുവാവിന്റെ കീഴടങ്കൽ.

Also Read:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി

ജാ​തി​പ്പേ​ര് പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ചെന്ന് കാണിച്ച് യു​വ​തി അമ്പല​പ്പു​ഴ പൊ​ലീ​സി​ന് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പോലീസ് കേ​സെ​ടു​ക്കാൻ തയ്യാറായിരുന്നില്ല. ഇതോടെ യുവതി എ​സ്.​പി​ക്ക് പ​രാ​തി ന​ല്‍​കുകയായിരുന്നു. ഇ​തി​നു​ശേ​ഷം കേ​സെ​ടു​ത്തെ​ങ്കി​ലും അ​റ​സ്​​റ്റ്​ ചെ​യ്യാ​ന്‍ പൊ​ലീ​സ് ത​യാ​റാ​യി​ല്ല. യു​വ​തി മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ല്‍ നേ​രി​ട്ടും മൊ​ഴി ന​ല്‍​കി​യി​രു​ന്നു. എന്നിട്ടും നടപടി ഉണ്ടായില്ലെന്നും യുവതി ആരോപിക്കുന്നു.

കേസിൽ പ്രതിയായ അ​ജീ​ഷി​ന്റെ ജാ​മ്യാ​പേ​ക്ഷ അ​തി​നി​ടെ ജി​ല്ല സെ​ഷ​ന്‍​സ് കോ​ട​തി​യും ഹൈ​ക്കോട​തി​യും ത​ള്ളിയിരുന്നു. സി.​പി.​എം പ​ഞ്ചാ​യ​ത്ത്​ അം​ഗ​മാ​യ അ​ജീ​ഷി​നു​വേ​ണ്ടി പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ല്‍ ക​യ​റി​യി​റ​ങ്ങി ഒ​ത്തു​തീ​ര്‍​പ്പ് ശ്ര​മം ന​ട​ത്തി​യി​രു​ന്നെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button