CinemaLatest NewsNewsIndiaEntertainment

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി

71 ആം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ നേര്‍ന്ന് നടൻ മമ്മൂട്ടി. നരേന്ദ്ര മോദിയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിൻ്റെ ആശംസ. ‘പ്രിയപ്പെട്ട പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകൾ നേരുന്നു’ എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.

പ്രധാനമന്ത്രിയുടെ പിറന്നാൾ പ്രമാണിച്ച് ഇന്ന് രാജ്യത്തെ‍ാട്ടാകെ രണ്ടുകോടി ആളുകള്‍ക്ക് കേ‍ാവിഡ് വാക്സീന്‍ നല്‍കാന്‍ വിപുലമായ പരിപാടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുണ്ട്. മമ്മൂട്ടിക്ക് പുറമെ മോഹൻലാൽ, ഉണ്ണി മുകുന്ദനും മലയാളത്തിൻ്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തുണ്ട്.

Also Read:കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുമായി സൗദി അറേബ്യ

നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ ആശംസ. പലപ്പോഴായി സുരേഷ് ഗോപിയും നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്താറുണ്ട്. ‘ഇന്ത്യയുടെ സൂര്യൻ കൂടുതൽ തിളങ്ങട്ടെ, ഭാരതലോകത്തിൽ കൂടുതൽ ഉദാരമായി തിളങ്ങാനാകട്ടെ. ഭാരതത്തിന്റെ അഭിമാനം. ഭാരതത്തെ ലോകത്തിൻ്റെ മുന്നിൽ അഭിമാനാക്കിക്കൊണ്ടേയിരിക്കൂ, ഹീരാബെൻ മോദീ, ദാമോദർദാസ് മുൽചന്ദ് മോദി. നിങ്ങളെ ലോകത്തോടൊപ്പം ഞാനും വണങ്ങുന്നു’ സുരേഷ് ഗോപി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button