Festivals

ഗുരുവായുർ ആനയോട്ടത്തിനു പിന്നിലെ ഐതിഹ്യം അറിഞ്ഞിരിക്കാം

ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന ചടങ്ങാണ് ഗുരുവായൂർ ആനയോട്ടം. ഉത്സവകാലത്ത് ഭഗവാന്റെ സ്വർണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന അമ്പലത്തിന്റെ ഉള്ളിൽ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നതാണ് ആനയോട്ടം. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. ഈ ആനയോട്ടത്തിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട് അതിനെ കുറിച്ചുള്ള വിവരങ്ങൾ ആണ് ചുവടെ പറയുന്നത്.

ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ എഴുന്നള്ളിപ്പിനായി മറ്റു ക്ഷേത്രങ്ങളിൽ നിന്നാണ് ആനകളെ കൊണ്ടുവന്നിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ ഒരു വർഷം ആനകളെ കൊണ്ടുവരാൻ സാധിക്കാതെ വന്നു. എന്നാൽ അന്ന് ഉച്ചക്ക് ശേഷം തൃക്കണാമതിലകം ക്ഷേത്രത്തിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകൾ ഓടിയെത്തി എന്നാണ് ഐതിഹ്യം. ഇതിൻ്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആനയോട്ടത്തോടെ ആരംഭിക്കുന്നത്. ആനകൾ ഓടിവന്ന സമയത്തെ അനുസ്മരിച്ച് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആനയോട്ടം നടത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button