KeralaLatest NewsNews

എട്ടാം തവണയും ഗോപീകണ്ണന്‍; ആനയോട്ടത്തോടെ ഗുരുവായൂര്‍ ഉത്സവത്തിന് തുടക്കമായി

ഗുരുവായൂര്‍: ഉത്സവത്തിന് തുടക്കം കുറിച്ച് ഗുരുവായൂരില്‍ നടന്ന ആനയോട്ടത്തില്‍ എട്ടാം തവണയും ഗോപീകണ്ണന്‍ ജേതാവായി. ക്ഷേത്രത്തിനകത്ത് കടന്ന ആനയെ നിറപറ ചൊരിഞ്ഞ് സ്വീകരിച്ചു. ക്ഷേത്രത്തില്‍ 7 പ്രദക്ഷിണം പൂര്‍ത്തിയാക്കിയ ആന ഗുരുവായൂരപ്പനെ വണങ്ങി.

മഞ്ജുളയാല്‍ പരിസരത്തു നിന്നാരംഭിച്ച ആനയോട്ടത്തില്‍ 23 ആനകള്‍ അണിനിരന്നു. ഗോപീകണ്ണന്‍, കണ്ണന്‍, ചെന്താമരാക്ഷന്‍, നന്ദന്‍, നന്ദിനി എന്നീ 5 ആനകളാണ് മുന്‍ നിരയില്‍ നിന്ന് ഓടിയത്. രാത്രിയാണ് കൊടിയേറ്റം.

shortlink

Related Articles

Post Your Comments


Back to top button