Latest NewsNewsIndia

കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി വിഷയത്തിൽ പോര് മുറുകുന്നു; കുടുംബവാഴ്ച വേണ്ടെന്ന് ചില അണികൾ; എന്‍സിപി സമിതിയെ നിയോഗിച്ചു

കുട്ടനാട്: കുട്ടനാട് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി വിഷയത്തിൽ എൻ സി പിയിൽ പോര് മുറുകുന്നു. സംസ്ഥാന ഭാരവാഹി യോഗത്തിലും തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും ധാരണയാകാത്ത പശ്ചാത്തലത്തിൽ പാർട്ടി മൂന്നംഗ സമിതിയെ നിയോഗിച്ചു.

കേന്ദ്ര പാര്‍ലമെന്‍ററി ബോര്‍ഡിന്‍റെ അംഗീകാരത്തോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ ആവശ്യം. എന്നാല്‍ കുടുംബവാഴ്ച വേണ്ടെന്നും പാര്‍ട്ടിക്കാരന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നുമാണ് മറു വിഭാഗത്തിന്‍റെ നിലപാട്. തോമസ് ചാണ്ടിയുടെ വിശ്വസ്തനും എന്‍സിപി സംസ്ഥാന സെക്രട്ടറിയുമായ സലിം ചാക്കോയെ മത്സരിപ്പിക്കണമെന്നാണ് ഇവരുടെ അഭിപ്രായം.

ALSO READ: പ്രളയ ഫണ്ട് അടിച്ചുമാറ്റിയ സംഭവം; സിപിഎം നേതാവിനായുള്ള തെരച്ചില്‍ തുടരുന്നു, ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഭാര്യയുടെ അക്കൗണ്ടുകളിലേക്കും പണം പോയി

പീതംബരന്‍ മാസ്റ്റര്‍, മന്ത്രി എ കെ ശശീന്ദ്രന്‍, മാണി സി കാപ്പന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള സമിതിയിലെ അംഗങ്ങള്‍. സമിതി രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button