KeralaLatest NewsNews

ബ്രഹ്മപുരം മാലിന്യ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമോ? പ്രത്യേക കൗണ്‍സില്‍ യോഗത്തിലെ തീരുമാനം പുറത്ത്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമോയെന്നാണ് കൊച്ചിയിലെ ജനങ്ങൾ ഉറ്റു നോക്കുന്നത്. എന്നാൽ, ബ്രഹ്മപുരം മാലിന്യ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. കൊച്ചി കോര്‍പറേഷന്റെ പ്രത്യേക കൗണ്‍സില്‍ യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്.

കൊച്ചി നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചത് ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപിടുത്തങ്ങള്‍ക്ക് പരിഹാരം കാണാനാണ്. മാലിന്യ സംസ്‌കരണ പ്ലാന്റിനിടയിലൂടെയുള്ള റോഡ് നിര്‍മ്മാണം അടക്കം പതിനാല് അജണ്ടകള്‍ കൗണ്‍സിലിന്റെ മുന്നിലെത്തിയെങ്കിലും അവയില്‍ ഭൂരിപക്ഷവും സാമ്പത്തിക, ആരോഗ്യ കമ്മിറ്റികളുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തു.

അജണ്ടകളില്‍ പലതും സുതാര്യമല്ലാത്തതിനാലാണ് കമ്മിറ്റികളുടെ പരിഗണനയ്ക്ക് വിടേണ്ടി വന്നതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. അജണ്ടയിലുള്ള നിര്‍ദേശങ്ങളില്‍ പലതും കമ്മിറ്റികളുടെ അംഗീകാരം ലഭിയ്ക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ പ്രതിഷേധിച്ചു. സ്ഥിരം സമിതി അംഗങ്ങളുടെ രാജിയും തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പുകളുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് നഗരസഭ അധ്യക്ഷ സൗമിനി ജെയിന്‍ വ്യക്തമാക്കി.

പ്ലാന്റില്‍ തീപിടുത്തം ഉണ്ടാകുന്നത് ഒഴിവാക്കാനായി ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കാനുള്ള പ്രമേയം മാത്രമാണ് പാസാക്കിയത്. തീരുമാനം വൈകാതിരിക്കാനാണ് നേരിട്ട് ഫയലുകള്‍ കൗണ്‍സിലില്‍ എത്തിച്ചെന്നതാണ് മേയര്‍ സൗമിനി ജെയിനിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button