Latest NewsNewsIndia

കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തുവെന്ന വാർത്ത വാസ്തവവിരുദ്ധം : വിശദീകരണവുമായി ആന്ധ്രപ്രദേശ് ആരോഗ്യമന്ത്രി.

ജനങ്ങളോട് കിംവദന്തികളിൽ വിശ്വസിക്കരുതെന്നും ശാന്തത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊറോണ വൈറസിനെക്കുറിച്ചുള്ള വ്യാപകമായ ആശങ്കകൾക്കിടെ, രാജ്യത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന വ്യാജവാർത്തകളും സജീവമാണ് . ഇപ്പോഴിതാ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ആർക്കും രോഗബാധയില്ലെന്ന വിശദീകരണവുമായി എത്തിയിരിക്കുന്നു ആരോഗ്യമന്ത്രി അല്ല കാളികൃഷ്ണ ശ്രീനിവാസ്. ജനങ്ങളോട് കിംവദന്തികളിൽ വിശ്വസിക്കരുതെന്നും ശാന്തത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം ഉറപ്പ് നൽകി.

shortlink

Related Articles

Post Your Comments


Back to top button