KeralaLatest NewsNews

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഗുരുതര പരിക്കേറ്റ അന്തേവാസി മരിച്ചു ; ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

പാലക്കാട്: പാലക്കാട് തൃത്താലയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്ന അന്തേവാസി മരിച്ചു. തൃശൂര്‍ വലപ്പാട് സ്വദേശി സിദിഖ് ആണ് മരിച്ചത്. സംഭവത്തെ കുറിച്ച് ആരോഗ്യമന്ത്രിക്കും മനുഷ്യവകാശ കമ്മീഷനും പരാതി നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു.

ശരീരത്തിലാകെ മര്‍ദ്ദനമേറ്റതിന്റെ പാടുകളും എല്ല് പൊട്ടുകയും ഞരമ്പുകള്‍ക്ക് ക്ഷതമേല്‍ക്കുകയും വൃക്കകള്‍ക്കും കേട് പാടുകള്‍ സംഭവിക്കുകയും ചെയ്തതായി പരിശോധനയില്‍ തെളിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി വലപ്പാട് സ്വദേശി മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തൃത്താല മുടവന്നൂരിലുളള സ്‌നേഹനിലത്തില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ട് അധികൃതര്‍ ബന്ധുക്കളെ വിളിച്ചു. ബന്ധുക്കള്‍ എത്തുമ്പോള്‍ യുവാവ് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണെന്നാണ് ബന്ധുക്കളുടെ ആവശ്യം. എന്നാല്‍, യുവാവിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് സ്‌നേഹനിലയം അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button