KeralaLatest NewsNews

യുവനടിയെ അക്രമിച്ച കേസ്; ഗായിക റിമി ടോമിയെ വിസ്തരിച്ചു, വിസാതരത്തിന് ഇന്നും കുഞ്ചാക്കോ ബോബന്‍ എത്തിയില്ല

കൊച്ചി : യുവനടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ ഗായിക റിമി ടോമിയെ വിസ്തരിച്ചു.എന്നാല്‍ ഇന്നും നടന്‍ കുഞ്ചാക്കോ ബോബന്‍ വിസ്താരത്തിന് എത്തിയില്ല. കഴിഞ്ഞാഴ്ച കുഞ്ചാക്കോ ബോബനോട് കോടതി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അവധി അപേക്ഷ നല്‍കാതെ കുഞ്ചാക്കോ ബോബന്‍ ഹാജരാകാതിരുന്നതിനെതിരെ ആയിരുന്നു കോടതിയുടെ നടപടി. എന്നാല്‍ ഇന്നും ഹാജരാകാത്തതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബന്‍ കോടതിയില്‍ അപേക്ഷ നല്‍കി.

അതേസമയം, ഇന്ന് ഹാജരാകേണ്ടിയിരുന്ന മുകേഷും കോടതിയില്‍ അവധി അപേക്ഷ നല്‍കി. നിയമസഭ നടക്കുന്നതിനാല്‍ അവധി അനുവദിക്കണമെന്നാണ് മുകേഷിന്റെ ആവശ്യം. ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, ലാല്‍ എന്നിവരെ കോടതി നേരത്തെ വിസ്തരിച്ചു. സംയുക്ത വര്‍മ്മയെ സാക്ഷിപ്പട്ടികയില്‍ നിന്ന് പിന്നീട് ഒഴിവാക്കുകയും ചെയ്തിരുന്നു. നേരത്തേ വിസ്തരിക്കാന്‍ നിശ്ചയിച്ച ദിവസം സ്ഥലത്തില്ലാതിരുന്ന പി.ടി. തോമസ് എം.എല്‍.എ., നിര്‍മാതാവ് ആന്റോ ജോസഫ്, ഹാജരായിട്ടും സമയക്കുറവുമൂലം വിസ്തരിക്കാന്‍ കഴിയാതെ വന്ന നടന്‍ സിദ്ദിഖ്, നടി ബിന്ദു പണിക്കര്‍ എന്നിവരുടെ സാക്ഷിവിസ്താരം പിന്നീടു നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button