KeralaLatest NewsNews

അന്താരാഷ്ട്ര വനിതാ വാരാചരണം: മാര്‍ച്ച് 4ന് നീതി

തിരുവനന്തപുരം: അന്താരാഷ്ട്ര വനിത വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ വാരാചരണത്തിന്റെ നാലാം ദിനമായ (നീതി) ബുധനാഴ്ച രാവിലെ 10.30ന് വെള്ളയമ്പലം ജൂബിലി മെമ്മോറിയല്‍ അനിമേഷന്‍ സെന്ററില്‍ വച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. കേരള സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും ഗാര്‍ഹിക പീഡനവും വര്‍ത്തമാനകാല സാഹചര്യത്തില്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്. ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് ഐ.പി.എസ്. ആണ് ക്ലാസ് നയിക്കുന്നത്.

സെമിനാറിന്റെ ഔപചാരികമായ ഉദ്ഘാടനം ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. തുടര്‍ന്ന് ഡെയില്‍ വ്യൂ ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസികളില്‍ നിന്ന് വിജയകരമായി സ്വയംതൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തയ്യല്‍ മെഷീന്‍ വിതരണം ചെയ്യും. വിവിധ എന്‍.ജി.ഒ.കള്‍ മുഖാന്തിരം എല്ലാ ജില്ലകളിലും പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button