KeralaLatest NewsNews

മദ്യലഹരിയില്‍ ഓഫീസിലെത്തി; എസ്ഐ അറസ്റ്റില്‍

കൊല്ലം: മദ്യലഹരിയില്‍ ഓഫീസിലെത്തുകയും ഓഫീസിലിരുന്ന് മദ്യപിക്കുകയും ചെയ്ത എസ്ഐ അറസ്റ്റില്‍. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ സലിംമാണ് അറസ്റ്റിലായത്. പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനയായ കേരളാ പൊലീസ് അസോസിയേഷന്റെ സംസ്ഥാന നേതാവാണ് എസ്.ഐ സലീം.

ഇന്നലെ രാത്രിഎസ്.ഐ ഓഫീസിലിരുന്ന് മദ്യപിക്കുന്നതായി റൂറല്‍ പൊലീസ് മേധാവിക്ക് സന്ദേശം ലഭിക്കുകയും തുടര്‍ന്ന് കൊട്ടാരക്കര എസ്.ഐ ഓഫീസിലെത്തി പരിശോധന നടത്തുകയും ചെയ്തു. ഇതോടെ സലീം മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയും നടത്തി. ഇതിനെത്തുടര്‍ന്നാണ് എസ്.ഐയെ കസ്റ്റഡിയിലെടുത്തത്.

അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് മേധാവിക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഉദ്യോഗസ്ഥനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ അന്വേഷണ സംഘം എത്തിയതേടെ ഓടി ര്ക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button